UPDATES

ട്രെന്‍ഡിങ്ങ്

ആന്ധ്രാ മാപ്പില്‍ പെദപരിമി കണ്ടുപിടിച്ച മാതൃഭൂമിയോട്: വിപിനചന്ദ്രനെ നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല

മാധ്യമ മേഖലയിലെ മൂലധന തേരോട്ടത്തി നെതിരെ മാധ്യമ തൊഴിലാളികളുടെ ആത്മാഭിമാനം ഉയർത്തി പിടിക്കുന്ന ദുർബലമെങ്കിലും അർഥവത്തായ ചെറുത്തു നിൽപ്പുകളുടെ പ്രതീകാത്മക മാനമുള്ളതാണ് വിപിനചന്ദ്രന്‍ അടക്കമുള്ളവരുടെ വിജയം എന്നും ഡോണ്‍ അഭിപ്രായപ്പെടുന്നു.

കേരള പത്രപ്രവര്‍ത്ത യൂണിയന്‍ (കെയുഡബ്ല്യുജെ) തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ പൊതുസമൂഹത്തെ സംബന്ധിച്ച് ഒരു വലിയ പ്രശ്‌നമേ അല്ല. മാധ്യമപ്രവര്‍ത്തകരല്ലാത്തവര്‍ ശ്രദ്ധിക്കുന്ന വാര്‍ത്തയുമല്ല ഈ തിരഞ്ഞെടുപ്പ്. എന്നാല്‍ വിപിനചന്ദ്രന്റെ ജയം ചിലപ്പോള്‍ താല്‍പര്യം തോന്നാവുന്ന ഒരു കാര്യമാണ്. ഇന്ത്യന്‍ പാര്‍ലമെന്റും സുപ്രീംകോടതിയും അംഗീകരിച്ച, മജീദീയ വേജ് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ആവശ്യമുയര്‍ത്തിയതിനും മാനേജ്‌മെന്റിന്റെ താല്‍പര്യത്തിന് വിരുദ്ധമായി സംഘടനാപ്രവര്‍ത്തനം നടത്തിയതിനുമാണ് വിപിനചന്ദ്രനെതിരെ പ്രതികാര നടപടിയുണ്ടായത്. ആദ്യം ബംഗളൂരുവിലേയ്ക്കും പിന്നീട് ബ്യൂറോ ഇല്ലാത്ത പെദപരിമിയിലേയ്ക്കും സ്ഥലംമാറ്റം കൊടുത്ത് അയയ്ക്കുകയായിരുന്നു.

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടി ജയിച്ചവരില്‍ ഒരാള്‍ വിപിനചന്ദ്രനാണ്. വിപിനചന്ദ്രന്റെ ജയത്തെ പറ്റിയും മാതൃഭൂമി മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹ നടപടിയെക്കുറിച്ചും മാതൃഭൂമിയിലെ തന്നെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡോണ്‍ ജോര്‍ജ് പറയുന്നത് നോക്കാം. ഇടതുമുന്നണിയിലേക്ക് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും ജെഡിയു നേതാവുമായ എംപി വീരേന്ദ്രകുമാര്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ഇടതുപക്ഷ അനുഭാവികളായ ചില മാധ്യമപ്രവര്‍ത്തകര്‍ മാതൃഭൂമി മാനേജ്മെന്റിന് അനുകൂലമായ നിലപാട് എടുക്കുകയാണെന്നും ഡോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തുന്നു. ജെഡിയു എന്ന പാര്‍ട്ടിയെക്കാള്‍ ഒരു മാധ്യമ ഉടമയെന്ന വീരേന്ദ്രകുമാറിനെയാണ് സിപിഎമ്മിന് ആവശ്യം എന്നാണ് ഡോണിന്‍റെ അഭിപ്രായം. മാധ്യമ മേഖലയിലെ മൂലധന തേരോട്ടത്തിനെതിരെ മാധ്യമ തൊഴിലാളികളുടെ ആത്മാഭിമാനം ഉയർത്തി പിടിക്കുന്ന ദുർബലമെങ്കിലും അർഥവത്തായ ചെറുത്തു നിൽപ്പുകളുടെ പ്രതീകാത്മക മാനമുള്ളതാണ് വിപിനചന്ദ്രന്‍ അടക്കമുള്ളവരുടെ വിജയം എന്നും ഡോണ്‍ അഭിപ്രായപ്പെടുന്നു.

ഡോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍