UPDATES

ട്രെന്‍ഡിങ്ങ്

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; 115 ഇടത്ത് ഇരിപ്പിടമില്ല

മൂന്ന് ദിവസത്തിനകം നിയമം അനുശാസിക്കുന്ന അടിസ്ഥാന സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശം

115 സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടമില്ല. തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശധനയിലാണ് ഇക്കാര്യം വെളിപ്പട്ടത്. സംസ്ഥാനത്തെ ടെക്‌സ്റ്റൈല്‍, ജ്വല്ലറി ഷോപ്പുകളില്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ആക്ടിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയാനാണ് മിന്നല്‍ പരിശോധന നടത്തിയത്. മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 124 സ്ഥാപനങ്ങള്‍ മതിയായ സൗകര്യം ഇതിനോടകം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷ്ണര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. എന്നാല്‍ 115 സ്ഥാപനങ്ങള്‍ ചട്ടലംഘനം നടത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ചട്ടലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി സൗകര്യങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തിനകം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി വിവിരം ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കുന്നതിന് നോട്ടീസ് നല്‍കി.

കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കായിരുന്നു ജില്ലകളിലെ പരിശോധനാ ചുമതല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍