UPDATES

ട്രെന്‍ഡിങ്ങ്

പിണറായിയിലെ കൊലയാളി സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം: ലസിത പാലയ്ക്കലിന്റെ വ്യാജ പ്രചരണം

സിപിഎം പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ ലസിത പാലയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പിണറായിയിലെ കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയ സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് വ്യാജ പ്രചരണം. കണ്ണൂരിലെ മഹിള മോര്‍ച്ച നേതാവായ ലസിത പാലയ്ക്കലാണ് ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയത്. ലസിതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി.

‘പിണറായിയിലെ ലവള്‍ ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് കേട്ടു’ എന്നായിരുന്നു ലസിതയുടെ ആദ്യ പോസ്റ്റ്. പിന്നീട് സൗമ്യയുടെ ചിത്രം വച്ച് ‘അവിഹിത ബന്ധം എതിര്‍ത്തതിന് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ സിപിഎം പിണറായി ലോക്കല്‍ കമ്മിറ്റി അംഗം. ഇതാണ് സഖാവ് ഇതാവണം സഖാവ്’ എന്ന പോസ്റ്റും ഇട്ടു. ഈ പോസ്റ്റിന് വ്യാപക പ്രചരണമാണ് ലഭിച്ചത്.

സൗമ്യ സിപിഎം അനുഭാവി പോലുമായിരുന്നല്ല. ഈ വസ്തുത അറിഞ്ഞുകൊണ്ടാണ് ലോക്കല്‍ കമ്മിറ്റി അംഗമാക്കി ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. കടുത്ത രാഷ്ട്രീയ വിരോധം മൂലം സിപിഎമ്മിനെ കരിവാരിത്തേക്കാനാണ് ലസിത ഇങ്ങനെ ചെയ്തത്.

സിപിഎം പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ലോക്കല്‍ കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനൊപ്പം നാട്ടില്‍ കലാപം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ വാസ്തവ വിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍