UPDATES

ട്രെന്‍ഡിങ്ങ്

ആസിഫയ്ക്കു വേണ്ടി സംസാരിച്ച നിയമ വിദ്യാര്‍ത്ഥിനിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റം

 

കതുവ, ഉന്നാവോ പീഡനങ്ങളില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കാന്‍ സഹപാഠികളെ ആഹ്വാനം ചെയ്ത നിയമ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്താതായി റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ ഗവ. ലോ കോളേജിലെ ആര്‍. പ്രിയ എന്ന മൂന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിനിയെയാണ് വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമുദാകിയ വിഭജനത്തിന് ശ്രമിച്ചു എന്നതാണ് പ്രിയക്കെതിരേയുള്ള കുറ്റം.

പ്രിയ വിദ്യാര്‍ത്ഥികളെ സര്‍ക്കാരിനെതിരേ സംസാരിക്കാനും ക്ലാസുകള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനം നടത്തിയെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ കെ ഗോപലാകൃഷ്ണ്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂദായിക വേര്‍തിരിവ് ഉണ്ടാക്കാനാണ് പ്രിയ ശ്രമിച്ചതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

മറ്റു വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രിയക്കെതിരേ പരാതി നല്‍കിയതെന്നും ഈ പരാതിയുടെ പുറത്ത് അസിസ്റ്റന്റ് പ്രൊഫസര്‍ ഒരന്വേഷണം നടത്തിയിരുന്നുവെന്നും ആ അന്വേഷണത്തില്‍ പ്രിയക്കെതിരെയുള്ള പരാതികള്‍ വാസ്തവമാണെന്ന് കണ്ടെത്തിയതായും പ്രിന്‍സിപ്പല്‍ പറയുന്നു.

ജാതി-മത സംഘര്‍ഷങ്ങള്‍ക്കും സാമുദായിക സ്പര്‍ദ്ധയ്ക്കും കാരണമാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ വിദ്യാര്‍ത്ഥിനിയുടെ ഭാഗത്തു ന്നും ഉണ്ടായതിനാല്‍ കോളേജ് ചട്ടങ്ങള്‍ പ്രകാരം നിശ്ചിത കാലയളവിലേക്ക് പ്രിയയെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും സസ്‌പെന്‍ഷന്‍ കലാവധി തീരും വരെ കോളേജ് കാമ്പസില്‍ പ്രവേശിക്കാന്‍ പ്രിയക്ക് അനുവാദം ഉണ്ടാകില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളെ അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍