UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫ് പണം കൊടുത്ത് വോട്ട് വാങ്ങി, ലീഗുകാര്‍ വോട്ട് ചെയ്യാത്തത് പാര്‍ട്ടി അന്വേഷിക്കുമെന്നും കെഎന്‍എ ഖാദര്‍

പികെ കുഞ്ഞാലിക്കുട്ടിക്ക് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടുകള്‍ കുറഞ്ഞതാണ് ഇത്തവണ കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം.

തന്റെ ഭൂരിപക്ഷത്തില്‍ അത്ര കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലീംലീഗിലെ കെഎന്‍എ ഖാദര്‍. മോശമല്ലാത്ത ഭൂരിപക്ഷം കിട്ടിയിട്ടുണ്ടെന്നും ഖാദര്‍ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിക്ക് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടുകള്‍ കുറഞ്ഞതാണ് ഇത്തവണ കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം. ഖാദറിന് 65,227 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 41,917 വോട്ടുകളുമാണ് ലഭിച്ചത്. 23,310 വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫ് പണം കൊടുത്ത് വോട്ട് വാങ്ങിയതായും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയതായും കെഎന്‍എ ഖാദര്‍ ആരോപിച്ചു. ലീഗ് പ്രവര്‍ത്തകര്‍ പലരും വോട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

അതേസമയം മുസ്ലീം ലീഗും എസ് ഡി പി ഐയും തമ്മില്‍ കൂട്ടുകച്ചവടം നേടിയിട്ടുണ്ടെന്ന് പിപി ബഷീര്‍ ആരോപിച്ചു. അതേസമയം ഇത്തവണ വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഇടതുമുന്നണിക്ക് ആശ്വസിക്കാം. കഴിഞ്ഞ തവണത്തേക്കാള്‍ 7000ലധികം വോട്ടുകള്‍ നാട്ടുകാരനായ ബഷീറിന് കിട്ടിയിട്ടുണ്ട്. ബിജെപിയെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയ എസ് ഡി പി ഐയ്ക്ക് 8648 വോട്ടുകളാണ് കിട്ടിയിരിക്കുന്നത്. 5728 വോട്ട് മാത്രമാണ് ഇത്തവണ ബിജെപിക്ക് കിട്ടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 1327 വോട്ട് ബിജെപിക്ക് കുറഞ്ഞിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍