UPDATES

ട്രെന്‍ഡിങ്ങ്

നേതാക്കള്‍ താജ് കൃഷ്ണയില്‍ എത്തി; ഒരാള്‍ പോലും ചോര്‍ന്നു പോകാതിരിക്കാന്‍ കനത്ത ജാഗ്രത

മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ, ദിഗ്വിജയ് സിംഗ്, ഗുലാംനബി ആസാദ് എന്നിവരാണ് ഹൈദരാബാദില്‍ എത്തിയത്.

ഹൈദരാബാദ് താജ് കൃഷ്ണ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാരെ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ, ദിഗ്വിജയ് സിംഗ്, ഗുലാംനബി ആസാദ് എന്നിവര്‍ ഹൈദരാബാദില്‍ എത്തി. എംഎല്‍എമാരെ നേതാക്കള്‍ അല്‍പ്പസമയത്തിനുള്ളില്‍ കാണുമെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം നാലു മണിക്കു മുമ്പായി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശം നല്‍കിയതോടെ കോണ്‍ഗ്രസ് , ജനത ദള്‍ പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ കൂടുതല്‍ ജാഗ്രതിയിലായിരിക്കുകയാണ്. എംഎല്‍എമാര്‍ ഉള്‍പ്പെടെ 140 മുറികളിലായി ഏകദേശം 250 നു മേല്‍ ആളുകളാണ് താജ് കൃഷ്ണയില്‍ ഇപ്പോള്‍ തങ്ങുന്നത്. പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ തടിച്ചു കൂടി നില്‍ക്കുകയാണ്. റോഡ് അരികില്‍ ഒ ബി വാനുകളും നിരന്നിരിക്കുന്നു. അകത്താണെങ്കില്‍ ശക്തമായ സുരക്ഷയ്ക്ക് കീഴിലാണ് എംഎല്‍എമാര്‍. ഹോട്ടല്‍ ജീവനക്കാര്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുന്നതുപോലും അനുവദനീയമല്ല.

നാളെ നാലു മണിക്കാണ് വിശ്വാസവോട്ടെടുപ്പ്. അതിനു മുമ്പായി നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കണം. ഏകദേശം ഉച്ചയോടുകൂടി സഭയില്‍ എംഎല്‍എമാര്‍ എല്ലാം എത്തിച്ചേരണം. ഇന്ന് രാത്രി തന്നെ താജ് കൃഷ്ണയില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് തിരികെ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും വന്നിട്ടില്ല. ഇന്നു രാത്രി എംഎല്‍എമാരുടെ യാത്ര ഉണ്ടാകില്ലെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നത്. ഇന്ന് മുറി ബുക്ക് ചെയ്തവര്‍ക്കെല്ലാം നാളെത്തെ പ്രഭാത ഭക്ഷണത്തിനുള്ള ഓര്‍ഡര്‍ ഹോട്ടലില്‍ നല്‍കിയിട്ടുണ്ടെന്നും അറിയുന്നു. അങ്ങനെയെങ്കില്‍ വിശ്വാസ വോട്ട് നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി എംഎല്‍എമാരെ സഭയില്‍ എത്തിക്കാനായിരിക്കും നീക്കം. ചാര്‍ട്ടേഡ് വിമാനത്തില്‍ എംഎല്‍എമാരെ കര്‍ണാടകയിലേക്ക് കൊണ്ടുപോകാനാണ് സാധ്യതയെന്നും പറയുമ്പോള്‍, ഇന്നലെ കേരളത്തിലേക്കുള്ള വിമാനയാത്ര തടയപ്പെട്ടതുപോലെയുള്ള കളികള്‍ നാളെയും ഉണ്ടാകുമോ എന്ന ഭയവും ഉണ്ട്. ബസ് മാര്‍ഗമാണ് യാത്രയെങ്കില്‍ ഏകദേശം ഏഴെട്ട് മണിക്കൂറുകള്‍ വേണ്ടി വരും. അങ്ങനെയെങ്കില്‍ നാളെ പുലര്‍ച്ചെ പുറപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

"</p "</p "</p "</p

തങ്ങള്‍ നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പയടക്കം ഉള്ള ബിജെപി നേതാക്കള്‍ പറയുമ്പോഴും തങ്ങള്‍ക്ക് ഭൂരിപക്ഷമില്ല എന്നാല്‍ അമിത് ഷാ ഉണ്ടെന്ന് രാം മാധവ് ഉറപ്പ് പറയുമ്പോഴും താജ് കൃഷ്ണയിലെ ആ 119 പേരിലാണ് എല്ലാവരുടേയും നോട്ടം ചെന്നു നില്‍ക്കുന്നത്. ആ കൂട്ടത്തില്‍ ആരൊക്കെ മുന്‍കൂര്‍ തന്നെ പര്‍ച്ചേസ്് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ആലോചനകള്‍ പോകുന്നത്. ബിജെപിക്കാര്‍ വിശേഷിപ്പിക്കുന്ന ‘ അമിത ഷായുടെ ചാണക്യ തന്ത്രം’ വിജയം കണ്ടിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസും ജനതാദളുമൊക്കെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ ‘അടച്ചുപൂട്ടി സംരക്ഷിക്കല്‍’ ഒരു വലിയ തമാശയായിമാറും. എംഎല്‍എ ആള്‍ക്കൊന്നിന് നൂറു കോടിയെന്ന ഓഫര്‍ വിജയകരമായി നടപ്പാക്കപ്പെട്ടുകൊണ്ട് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വ്യക്തമായൊരു ചിത്രവും കിട്ടും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍