UPDATES

ട്രെന്‍ഡിങ്ങ്

ഇടത് സർക്കാരും ഹിന്ദുത്വ ഫാസിസ്റ്റുകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പറയാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു: ജിഗ്നേഷ് മേവാനി

ഫാസിസ്റ്റ് ഭീകരതക്കെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ട ഈ കാലത്ത് ഇടതുപക്ഷത്ത് നിന്നുമുണ്ടാകുന്ന ഇത്തരം പ്രവർത്തികൾ ഇടത് -ദളിത് ഐക്യ സാധ്യതകളെ യാഥാർഥ്യമാക്കുകയല്ല, മറിച്ച് ഒരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്

വടയമ്പാടിയിലെ പോലീസ് അതിക്രമത്തിനെതിരെ ജിഗ്നേഷ് മേവാനി. സംഭവത്തിൽ അപലപിച്ച മേവാനി ഇടത് സംഘപരിവാർ കൂട്ടുകെട്ടാണ് ഇതിലൂടെ വെളിവായതെന്നും പ്രസ്താവനയിലൂടെ ആരോപിക്കുന്നു.

മേവാനിയുടെ പ്രസ്താവന ഇങ്ങനെ – കേരളത്തിലെ വടയമ്പാടിയിൽ ഇന്നുണ്ടായ സംഭവങ്ങൾ അപലപനീയമാണ്. ദളിത് പ്രതിഷേധകരോടുള്ള കേരള പോലീസിന്റെ സമീപനം കേരള സർക്കാരിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ക്രൂരമായ ഈ നടപടി ഏത് സാഹചര്യത്തിലായിരുന്നു എന്ന് പിണറായി വിജയൻ ജനങ്ങളോട് വ്യക്തമാക്കണം. വടയമ്പാടി സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിലും ദളിത് വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചു കൊണ്ടാണ് ദളിത് ഭൂ അവകാശ മുന്നണി സ്വാഭിമാന കൺവൻഷൻ സംഘടിപ്പിച്ചത്. സവർണ സമുദായ സംഘടനയായ എൻ എസ് എസ് പണികഴിപ്പിച്ച ജാതി മതിലിനെതിരായാണ് ദളിതർ സമരരംഗത്തുള്ളത്. സമാധാനപരമായി ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചിരുന്നവർക്ക് നേരെയാണ് പോലീസ് ബലപ്രയോഗം നടത്തിയത്. അതേ സമയം പ്രകോപനവും അക്രമവും അഴിച്ചുവിട്ട ആർ എസ് എസ്, ഹിന്ദു ഐക്യവേദി പ്രവർത്തകരെ പോലീസ് സംരക്ഷിക്കുകയും ചെയ്തു. ഇത് സംഘപരിവാറുകാരും കേരള സർക്കാരും തമ്മിലുള്ള ബാന്ധവത്തിന് തെളിവാണ്. ഇടത് സർക്കാരും ഹിന്ദുത്വ ഫാസിസ്റ്റുകളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പറയാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു. അതിനെ ദളിത്, ഇടത്, പുരോഗമന ശക്തികളെല്ലാം എതിർക്കേണ്ടതാണ്. വിവിധ പുരോഗമന പ്രസ്ഥാനങ്ങൾ ഒന്നു ചേർന്ന് ഫാസിസ്റ്റ് ഭീകരതക്കെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ട ഈ കാലത്ത് ഇടതുപക്ഷത്ത് നിന്നുമുണ്ടാകുന്ന ഇത്തരം പ്രവർത്തികൾ ഇടത് -ദളിത് ഐക്യ സാധ്യതകളെ യാഥാർഥ്യമാക്കുകയല്ല, മറിച്ച് ഒരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.

വടയമ്പാടിയില്‍ ആര്‍എസ്എസ്, പോലീസ് വിളയാട്ടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍