UPDATES

സിനിമാ വാര്‍ത്തകള്‍

ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും-ലിജോ ജോസ് പെല്ലിശ്ശേരി

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ല

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ല എന്നു ലിജോ ജോസ് പെല്ലിശ്ശേരി. ദേശീയ സിനിമാ പുരസ്കാരം ബഹിഷ്കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലിജോയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും. പടക്കം പൊട്ടുന്ന കയ്യടി സ്വർണ്ണപൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ് മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത്.
ഉരുക്കിന്റെ കോട്ടകൾ, ഉറുമ്പുകൾ കുത്തി മറിക്കും.
കയ്യൂക്കിൻ ബാബേൽ ഗോപുരം, പൊടിപൊടിയായ് തകർന്നമരും.
അപമാനിക്കപ്പെട്ട കലാകാരന്മാർക്ക് ഐക്യദാർഢ്യം.

‘നിങ്ങള് പൊളിച്ചു’; ഈ. മ. യൌ ദേശീയ അവാര്‍ഡ് ബഹിഷ്ക്കരിച്ചവര്‍ക്ക് സമര്‍പ്പിച്ച് ആഷിക് അബു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍