UPDATES

ട്രെന്‍ഡിങ്ങ്

ബാലികാപീഡകന്‍ മൊയ്തീന് നാട്ടുകാരുടെ ‘പണി’: ബസ് സ്റ്റോപ്പ് ഇനി ‘മൊയ്തീന്‍ പടി’

പഴയ ചന്തപ്പടിയെയാണ് ഇപ്പോള്‍ ബസുകാരും നാട്ടുകാരും മൊയ്തീന്‍ പടിയെന്ന് വിളിക്കുന്നത്‌

എടപ്പാളില്‍ തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് നാട്ടുകാരുടെ വക പണി. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പ് ഇപ്പോള്‍ മൊയ്തീന്‍ പടിയെന്നാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോ മൊയ്തീന്‍ പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു.. തൃത്താലക്കാര്‍ മാസ്സ് ആണ്..’ എന്നാണ് ഈ യുവതി പോസ്റ്റിട്ടത്.

ഇതിന് മറുപടിയായി പരിസരവാസിയായ ഒരാള്‍ ചന്തപ്പടിയുടെ പേര് മാറ്റിയോ എന്ന് ചോദിക്കുന്നുണ്ട്. ‘ചക്കര കുട്ടന്റെ പേരില്‍ ബസ് സ്റ്റോപ്പ്’ എന്നായിരുന്നു മറ്റൊരു കമന്റ്. കേസില്‍ നിന്നെല്ലാം ഊരി മൊയ്തീന്‍ കുട്ടി തിരികെ വന്നാലും ഇടയ്ക്കിടെ ഇത് നാട്ടുകാര്‍ ഓര്‍ത്തിരിക്കാനാണ് സ്‌റ്റോപ്പിന്റെ പേര് മാറ്റിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന ചോദ്യത്തിന് ഉത്തരമായി ബാലപീഡനത്തിന്റെ കഥ സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കും. ഇയാള്‍ക്ക് നിയമം നല്‍കുന്നതിലും വലിയ ശിക്ഷയാണ് കാത്തുവച്ചിരിക്കുന്നതെന്ന് വ്യക്തം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍