UPDATES

യാത്ര

ഞാന്‍ പ്രണയിച്ചത് ഒരു സ്ത്രീയെയാണ്, അവള്‍ ഒരു വേശ്യയാണ്‌: റെഡ് സ്ട്രീറ്റ് യാത്രാനുഭവം രണ്ടാം ഭാഗം

ഇനി അവളെ കാണാന്‍ എനിക്കൊരു അവസരം ഉണ്ടായാല്‍ അവളുമായി ചുംബിക്കുന്ന ഫോട്ടോ ആകാം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്

ഒരുപക്ഷെ അവള്‍ എന്നെ മറന്നിട്ടുണ്ടാകാം പക്ഷെ ഞാന്‍ മറക്കില്ല കാരണം ഇന്നാണ് ആ ദിനം. എന്റെ ‘സുന്ദരിയായ വേശ്യയുടെ ‘ രണ്ടാം വര്‍ഷം. എന്റെ പ്രണയത്തിന്റെ ആ ദിനം. മറക്കില്ല പ്രിയേ. നീ പലര്‍ക്കും വേശ്യ ആകുമ്പോള്‍ എന്റെ മാത്രം കാമുകിയായി നീ നിന്റെ തൊഴിലില്‍ ഏര്‍പ്പെടുന്നു. ഓരോ ശരീരത്തിലും നീ കടല്‍ തിരമാലകള്‍ പോല്‍ അലയിടുമ്പോള്‍ നിന്റെ മനസ്സില്‍ ഞാനാണ് എന്ന് വിശ്വസിക്കുന്നു. ആ വിശ്വാസം അതാണ് ഞാന്‍ നിന്നില്‍ തരുന്ന പ്രണയം. ഒരു കാമുകനായി നിന്റെ കൈവെള്ളയില്‍ എന്റെ കൈകള്‍ കോര്‍ത്തു അഭിമാനത്തോടെ നടന്ന ആ ഇടവഴികള്‍ ഇന്നും എന്റെ മനസ്സില്‍ ഓര്‍മ്മ വരുന്നു.

നാം ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ ആ ഭക്ഷണശാല, ഒടുവില്‍ നിന്റെ കൈയും പിടിച്ചു നിന്റെ വീട്ടുമുറ്റത്തു എത്തിയപ്പോള്‍ ഒരു അതിഥിയെപ്പോലെ എന്നെ നിന്റെ വീട്ടിലേക്കു ക്ഷണിച്ച നിമിഷം. നിന്റെ മുറിയില്‍ ഞാനൊരു യഥാര്‍ത്ഥ കാമുകനായി മാറുകുയായിരുന്നു. നിന്റെ ശരീരത്തെ തലോടാതെ, നിന്റെ മനസ്സിനെ തലോടി ഒരു കാമുകനായി മാറി. അഭിമാനത്തോടെ ഞാനൊരു പുരുഷനാണ് എന്ന് സ്വയം തോന്നിയ നിമിഷം. നിന്റെ വറ്റാത്ത കണ്ണുനീരില്‍ ഒടുക്കം കുറിച്ച് ഒടുവില്‍ പൂര്‍ണമായി നിന്റെ കാമുകനായി മാറി ഞാന്‍. ആരും കാണാതെ പോയെ നിന്റെ മനസ്സിലൂടെ അലിഞ്ഞൊഴുകി നടന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നിലെ കാമുകനെ നീ ഉണര്‍ത്തിയതിനു പറഞ്ഞാല്‍ തീരാത്ത അത്രയും കടപ്പാട്. നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടില്ല. ഇന്ന് മുഖപുസ്തകത്തിലൂടെ ഞാന്‍ പ്രശസ്തനായിട്ടുണ്ടെങ്കില്‍ അതിനുള്ള മുഴുവന്‍ അംഗീകാരവും നിനക്കുള്ളതാണ്. ഞാന്‍ എന്റെ പ്രിയ മുഖപുസ്തകത്തിലെ കൂട്ടുകാരെ ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും ഞാന്‍ എന്റെ വ്യക്തിത്വമല്ല ഈ യാത്രാനുഭത്തിലൂടെ തെളിയിച്ചത് എന്റെ കാമുകിയുടെ ജീവിതാനുഭവമാണ് ഇതിലൂടെ ഞാന്‍ നിങ്ങളില്‍ അവതരിപ്പിച്ചത്, അവള്‍ ചതിക്കപ്പെട്ട സാഹചര്യം അതാണ് ഞാന്‍ എഴുതി ചേര്‍ത്തത്. ആരുടേയും മനസ്സില്‍ സ്ഥാനം കിട്ടാന്‍ വേണ്ടി രചിക്കപ്പെട്ട ഒരു കള്ളക്കഥയല്ല. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും കുറെ പേര്‍ എനിക്ക് ഇന്‍ബോക്‌സില്‍ മെസ്സേജ് ചെയ്യാറുണ്ട് എന്നെ അഭിനന്ദിച്ചു. പക്ഷെ അതിലേറെക്കുറെ ആക്ഷേപിച്ചും. അഭിനന്ദനങ്ങള്‍ അറിയിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും നന്ദി. ആക്ഷേപിച്ചവരുടെ കുറെപേരുടെ ചോദ്യം ഏറക്കുറെ ഒന്നായിരുന്നു. ‘ഒരു വേശ്യയെ ‘ കാമുകി എന്ന് പറയാന്‍ നാണമില്ലേ, അവളുടെ കൂടെ നിന്നു ഫോട്ടോ എടുത്ത് ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ച നിനക്ക് പോയി ചത്തൂടെ.

അവര്‍ക്കായുള്ള ഉത്തരം ചുവടെ കൊടുക്കുന്നു.

‘ഞാന്‍ പ്രണയിച്ചത് ഒരു സ്ത്രീയെ ആണ്. അവള്‍ ഒരു ലൈംഗിയ തൊഴിലാളിയാണ്. ആ തൊഴില്‍ ചെയ്യുന്നത് കൊണ്ട് അവളുടെ പദവി വേശ്യ എന്ന് അറിയപ്പെടുന്നു. ഞാന്‍ പ്രണയിക്കുന്നത് അവളുടെ തൊഴിലിനെയല്ല, അവളില്‍ ആരും കാണാതെപോയ സ്ത്രീയെ ആണ്. പ്രണയമില്ലാതെ രതിയില്‍ തഴുകി നടന്ന ശരീരം മാത്രമാണ് അവളിലുള്ളത്. ചിരിയും ദുഃഖവും കാണാതെപോയ ഒരു മനസ്സ് അവള്‍ക്കുണ്ട്, ആ മനസ്സിനെയാണ് ഞാന്‍ പ്രണയിച്ചതും, ഈ നിമിഷം വരെ പ്രണയിക്കുന്നതും. അതുകൊണ്ട് തന്നെ എനിക്ക് അഭിമാനപൂര്‍വം ഈ ലോകത്തോട് ഉറക്കെ പറയാം ഞാന്‍ അവളെ പ്രണയിക്കുന്നു.
ഇനി കൂടെ നിന്നു ഫോട്ടോ എടുത്തതിനെപ്പറ്റി.

പലരും തന്റെ പ്രണയവ്യക്തികള്‍ക്കൊപ്പമുള്ള ഫോട്ടോസ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. വാരി പുണര്‍ന്നും, ചുംബനങ്ങള്‍ നല്‍കിയും. ആ ഫോട്ടോസ് പ്രദര്‍ശിപ്പിക്കുമ്പോള്‍ അവര്‍ വളരെ ആനന്ദത്തിലായിരിക്കും. മറ്റൊരു വ്യക്തിയോട് അതിശക്തിയായി പറയാന്‍. ഇതെന്റെ പ്രണയം ആണ് എന്ന്. അതുപോലെ ഞാനും അതിശക്തിയായി തുറന്നു കാണിച്ചതാണ് എന്റെ പ്രണയത്തെ ഇവിടെ. പല സെലിബ്രറ്റീസ് ആയി ഞാന്‍ ഫോട്ടോ എടുത്ത് മുഖപുസ്തകത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നൊന്നും ഞാന്‍ ആത്മഹത്യ ചെയ്യണം എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായിട്ടില്ല. അവരെക്കാളും എനിക്ക് എന്റെ കാമുകിയെ മികച്ചതായി തോന്നി, അതുകൊണ്ട് എന്തിനു ഞാന്‍ ആത്മഹത്യാ ചെയ്യണം? ഇനി അവളെ കാണാന്‍ എനിക്കൊരു അവസരം ഉണ്ടായാല്‍ അവളുമായി ചുംബിക്കുന്ന ഫോട്ടോ ആകാം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അങ്ങനെ ഒരു നിമിഷത്തിനായി ഈശ്വരനോട് പ്രാര്‍ഥിക്കുന്നു.’

ഒരു കൂട്ടുകാരി എന്നോട് ചോദിച്ചു.

‘ചേട്ടന്‍ ഒരു ALTRUIST ആണോ ‘

അതെ ഞാന്‍ ALTRUIST ആണ്. പ്രണയമാണ് എന്റെ ജീവിതം. എല്ലാത്തിനോടും പ്രണയം. അതൊരു വെക്തിയില്‍ മാത്രം ആയി തീരുന്നില്ല. ആയിരം കഴിഞ്ഞേക്കാം. ഒരുപക്ഷെ തമാശ രൂപത്തില്‍ പറയുകയാണെങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പതിനാറായിരത്തിയെട്ടു കാമുകിമാര്‍ എന്നുള്ള ലോക ചരിത്രം തന്നെ മറികടക്കാന്‍ ആഗ്രഹിക്കുന്നു(ഭാര്യ കൊന്നില്ലെങ്കില്‍). എല്ലാത്തിനോടും പ്രണയം ആണ് എന്ന് പറയുമ്പോള്‍ ഓര്‍മിപ്പിക്കുന്നു അത് ജീവജാലകങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. പ്രകൃതിയോടും പ്രണയമാണ്. ഇന്ന് ലോകത്ത് ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പ്രണയം. പ്രണയത്തിനു പ്രായ പരിധികളില്ല, സ്ഥാനക്കയറ്റമില്ല, നിറമില്ല, വലിയവന്‍ ചെറിയവന്‍ എന്ന വ്യത്യാസങ്ങളില്ല, ജാതിയില്ല മതമില്ല.

ഒരു വയസ്സിനു മൂത്ത സ്ത്രീയെ ഒരു ചെറുപ്പക്കാരന്‍ പ്രണയച്ചതില്‍ തെറ്റ് കണ്ടുപിടിച്ചു അവിഹിതത്തില്‍ കൂട്ടിക്കലര്‍ത്തി അതില്‍ പ്രസക്തി കൊടുക്കാതെ അവരുടെ പ്രണയത്തെപ്പറ്റി ചിന്തിക്കൂ. പ്രായപരിധി ഇല്ലാതെ അവര്‍ വിരിയിച്ചെടുത്ത അവരുടെ നിഷ്‌കളങ്ക പ്രണയം. അവരുടെ ലോകത്തേക്കായി മാറുമ്പോള്‍ അവര്‍ പങ്കിട്ട സന്തോഷം. ആ സന്തോഷനിമിഷത്തിനു പ്രസക്തി നല്‍കൂ. പ്രണയം അസൂയയാണ് അതുകൊണ്ട് മറ്റുള്ളവരില്‍ അത് അവിഹിതമായി മാറുന്നു. ഇഷ്ടമില്ലാത്ത പുരുഷനോട് ശരീരം പങ്ക് വെയ്ക്കാന്‍ ഒരു വേശ്യക്ക് മാത്രമേ കഴിയുകയുള്ളൂ, അത് അവളുടെ തൊഴിലായതുകൊണ്ട്. മറിച്ചു പ്രണയമില്ലാതെ വേറെ ഒരു സ്ത്രീ തന്റെ ശരീരം വേറൊരുവന് പങ്ക് വെക്കില്ല.

അവളുടെ ശരീരം തന്റെ കാമുകനുള്ളതാണ്. അത് അവളുടെ പ്രണയമാണ് അവളില്‍ നിന്നുണരുന്ന രതി. പ്രണയനിമിഷങ്ങളില്‍ വിരിഞ്ഞ രതിയാണ് തന്റെ പ്രിയ കാമുകനില്‍ അര്‍പ്പിക്കുന്നത്.
അത് ഒരിക്കലും ഒരു തെറ്റായ പ്രവണതയല്ല. ഒരു വ്യക്തിക്ക് എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നുള്ളത് വ്യക്തിപരമായ തീരുമാനങ്ങളാണ്. അതില്‍ സദാചാരം കലര്‍ത്തുന്നത് വെറും വിഡ്ഢിത്തം മാത്രം. പ്രണയമാകുന്ന ഈ ലോകത്ത് ഇണക്കുരുവികളുടെ കൂടെ പാറി പറക്കാന്‍ ഞാന്‍ ഇനിയും ആഗ്രഹിക്കുന്നു. പ്രണയമാണെന്റെ ലോകം.
I WILL GIVE YOU THE UNLIMITED LOVE.

“സാര്‍.. സെക്‌സ്, ലോകത്ത് ഏറ്റവും വികാരവും സുഖവുമുള്ള ഒന്നല്ലേ.. പിന്നെ എങ്ങനെ ഇത് വൃത്തികെട്ട ജോലിയാകും?”

 

വിന്‍സ് ഷാസ്

വിന്‍സ് ഷാസ്

യാഥാര്‍ത്ഥ പേര് വിഷ്ണു. തിരുവനന്തപുരം സ്വദേശി. ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്നു. യാത്രികന്‍.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍