ചെന്നൈയിലെ പ്രമുഖ ഒപ്പ്റ്റിക്കല്‍സായ വിജയ ആണ് കണ്ണട തയ്യാറാക്കി നല്‍കിയത്. കനം കുറഞ്ഞ ജര്‍മ്മന്‍ ഫ്രെയിം പ്രത്യേകം വരുത്തിയാണ് കണ്ണട ലഭ്യമാക്കിയതെന്ന് വിജയ ഒപ്പ്റ്റിക്കല്‍സ് സിഇഒ ശേഷന്‍ ജയരാമന്‍
നീണ്ട 46 വര്‍ഷത്തിനു ശേഷം തമിഴ് രാഷ്ട്രീയത്തിലെ തലമൂത്ത കാരണവര്‍ കലൈഞ്ജര്‍ എം കരുണാനിധി തന്റെ കറുത്ത കണ്ണട മാറ്റി. കറുത്ത കണ്ണട ധരിച്ചവരെ കാണുമ്പോള്‍ കരുണാനിധിയെ ഓര്‍മ്മ വരാത്തവര്‍ ചുരുക്കമാണ്. 93 വയസ്സ് പ്രായമുളള മുത്തുവേല്‍ കരുണാനിധി തന്റെ സ്വതത്തിന്റെ ഭാഗമായ ആ കറുത്ത കണ്ണട മാറ്റിയിരിക്കുകയാണിപ്പോള്‍.
ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കരുണാനിധി തന്റെ കറുത്ത കണ്ണടമാറ്റിയതെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവര്‍ പറയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശം ആദ്യം സ്വീകരിച്ചില്ലെങ്കിലും പിന്നീട് അനുസരിക്കുകയായിരുന്നു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഇളം കറുപ്പ് നിറമുളള കണ്ണടയാണ് പകരം ധരിച്ചിരിക്കുന്നത്.
മകന്‍ എംകെ തമിഴരശിന്റെ ആവശ്യപ്രകാരം 40 ദിവസമെടുത്താണ് ഫ്രെയിം നിര്‍മ്മിച്ചത്. ചെന്നൈയിലെ പ്രമുഖ ഒപറ്റിക്കല്‍സായ വിജയ ഒപ്പ്റ്റിക്കല്‍സ് ആണ് കണ്ണട തയ്യാറാക്കി നല്‍കിയത്. കനം കുറഞ്ഞ ജര്‍മ്മന്‍ ഫ്രെയിം പ്രത്യേകം വരുത്തിയാണ് കണ്ണട ലഭ്യമാക്കിയതെന്ന് വിജയ ഒപ്പ്റ്റിക്കല്‍സ് സിഇഒ ശേഷന്‍ ജയരാമന്‍ പറഞ്ഞു.