UPDATES

ട്രെന്‍ഡിങ്ങ്

1962 ലെ ഇന്ത്യ -ചൈന യുദ്ധം: ഇന്ത്യ വിജയിച്ചതായി മദ്ധ്യപ്രദേശ് പാഠപുസ്തകം

സിക്കിമിലെ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുളള ബന്ധം വഷളായികൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് പാഠപുസ്തകത്തിലെ തിരുത്ത്

1962 ലെ ഇന്ത്യ-ചൈനായുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതായി മദ്ധ്യപ്രദേശിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ പാഠഭാഗം. സിബിഎസഇ അഫിലിയേറ്റഡ് സ്്്കൂളുകളില്‍ എട്ടാം തരം വിദ്യാര്‍ത്ഥികള്‍ക്കുളള സംസ്‌കൃത പാഠപുസ്തകത്തിലാണ് ചരിത്രം തിരുത്തിയുളള പാഠഭാഗം കണ്ടെത്തിയത്. സംസ്‌കൃത പാഠപുസ്തകമായ സുക്രിതിക വാള്യം -3 ല്‍ ചാപറ്റര്‍ എട്ടിലാണ് ചരിത്രവിരുദ്ധ പരാമര്‍ശം. പ്രഥമ പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേട്ടങ്ങളുടെ വിവരണത്തിലാണ് ചൈനകെതിരായ യുദ്ധത്തില്‍ ഇന്ത്യ ചൈനയെ പരാജയപെടുത്തിയതായി പറയുന്നത്.

നെഹ്രു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന 1962 ല്‍ ചൈന ഇന്ത്യക്കെതിരായി യുദ്ധം നടത്തി. യുദ്ധത്തില്‍ നെഹ്രു ചൈനയെ പരാജയപെടുത്തിയെന്നാണ് പുസ്തകത്തില്‍ നല്‍കിയ വിവരണം. 1962 ഒക്ടോബര്‍ 20ന് ആരംഭിച്ച സിനോ -ഇന്ത്യന്‍ യുദ്ധം നവംമ്പര്‍ 21 നാണ് അവസാനിച്ചത്. ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചത്. യുദ്ധത്തില്‍ ചൈന നിര്‍ണ്ണായകമായ ജയം കൈവരിച്ചതായാണ് ചരിത്രത്തില്‍ രേഖപെടുത്തിയത്.

സിക്കിമിലെ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുളള ബന്ധം വഷളായികൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് പാഠപുസ്തകത്തിലെ തിരുത്ത്. ദോക്കലോ പീഠഭുമിയില്‍ ചൈനീസ് സൈന്യം റോഡുണ്ടാക്കുന്നത് ഇന്ത്യന്‍ സേന തടഞ്ഞപ്പോള്‍ 1962 ലെ ചൈനീസ് വിജയം ചൈനയുടെ ഔദ്യോഗിക പത്രം ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ 62 ലെ യുദ്ധത്തില്‍ ഇന്ത്യ പാഠം പഠിച്ചുവെന്നും അന്നത്തെപോലയല്ല ഇന്ന് ഇന്ത്യന്‍ സൈന്യമെന്നും ഏതറ്റം പോവാനും ഇന്ത്യന്‍ സൈന്യത്തിന് കെല്‍പുണ്ടെന്നും പ്രതിരോധമന്ത്രി അരുണ്‍ ജയറ്റലി പ്രതികരിച്ചിരുന്നു.

അതെസമയം, സ്്കൂള്‍ പാഠപുസ്തകത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതില്‍ രക്ഷിതാക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. സമീപകാലത്ത് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ക്ലാസ് 9 ലെ സാമൂഹ്യപാഠപുസ്‌കതത്തിലും ഇതുപോലെ തിരുത്തലുകള്‍ കടുന്നുകൂടിയത് വിവാദമായിരുന്നു. ഇപ്പോള്‍ മദ്ധ്യപ്രദേശില്‍ വിതരണം ചെയ്ത സംസ്‌കൃത പാഠപുസ്തകം ഉത്തരപ്രദേശിലെ ലഖനൗ ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന കൃതിപ്രകാശന്‍ കമ്പനിയുടേതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍