UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിന് ജാമ്യമില്ല

നാലാം തവണയാണ് ജാമ്യഹര്‍ജി തള്ളുന്നത്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റി കോടതി തള്ളി. ഇതു രണ്ടാം തവണയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുന്നത്. രണ്ടു തവണ ഹൈക്കോടതിയും തള്ളിയിരുന്നു. നേരത്തെ അറസ്റ്റിലായ ഉടനെ ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ അതു ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തനിക്ക് ജാമ്യം അനുവദിക്കാതിരിക്കാന്‍ കാരണങ്ങളിലെന്നു വ്യക്തമാക്കിയാണ് ഇത്തവണ മജസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യത്തിനായി വാദിച്ചിരുന്നത്. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരേയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നത്.

ജയില്‍വാസം 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യത്തിനു തനിക്ക് അവകാശമുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 376(രണ്ട്) പ്രകാരമുള്ള കൂട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കുന്നില്ല. ഇങ്ങനെയൊരു കുറ്റം ചുമത്തിയിട്ടുണ്ടെങ്കില്‍ മാത്രമാണ് 90 ദിവസത്തെ റിമാന്‍ഡ് പ്രസക്തമാകുന്നുള്ളൂ. എന്നാല്‍ തനിക്കെതിരേ ചുമത്തിയിരിക്കുന്നത് നടിയുടെ നഗ്‌നചിത്രം എടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍