UPDATES

പ്രളയം 2019

കൈവിടില്ല പൊന്നേ, ഒന്നരവയസുകാരന്റെ കൈവിരൽ ഇറുക്കിപിടിച്ച അമ്മയുടെ മൃതദേഹം പുറത്തെടുത്തു; കോട്ടക്കുന്നിൽ നിന്നും കരളലിയിക്കുന്ന കാഴ്ച

ശരത്തിന്റെ അമ്മ സരസ്വതിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

പുത്തുമലയ്ക്കും, കവളപ്പാറയ്ക്കും പുറമെ ഉരുൾപൊട്ടലിന്റെ ഭീകരാവസ്ഥ കണ്ട ഇടങ്ങളിലൊന്നായിരുന്നു മലപ്പുറത്തെ തന്നെ കോട്ടക്കുന്നിലെ ദൃശ്യങ്ങളും. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. കുന്നിന്റെ വശത്ത് താമസിച്ചിരുന്ന ശരത്തിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്.

കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായി കാണാതായ മൂന്നംഗ കുടുംബത്തിൽ അമ്മയുടെയും ഒന്നരവയസ്സുകാരന്‍ മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം ചാത്തംകുളം സത്യന്റെ ഭാര്യ സരസ്വതി (45), മരുമകൾ ഗീതു (21), ഗീതുവിന്റെ മകന്‍ ഒന്നരവയസ്സുകാരൻ ധ്രുവൻ എന്നിവരെയാണു കാണാതായത്. ഇവരിൽ ഗീതു, ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.

വെള്ളപ്പാച്ചിലിൽ സമീപത്തെ ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് ഓടിമാറുകയായിരുന്നു ശരത്. വഴുതിവീണെങ്കിലും, പിന്നീടുവന്ന മണ്ണ് മരച്ചില്ലകൾക്കിടയിൽ കുടുങ്ങിയതാണ് ശരത്തിന് രക്ഷയായത്.

അപകടത്തിന് പിന്നാലെ തുടർച്ചയായി പെയ്ത കനത്ത മഴയായിരുന്നു ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ച അപകടം നടന്നെങ്കിലും ഞായറാഴ്ചമാത്രമായിരുന്നു ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും മകൻ ധ്രുവന്‍റെയും മൃതദേഹം കണ്ടത്താനായത്. മ‍ൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കണ്ടെത്തുമ്പോൾ എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഒരുപാട് പണിപ്പെട്ടാണ് രക്ഷാ പ്രവർത്തകർ ഗീതുവിനെ കണ്ടെത്തിയത്. എന്നാൽ ഒന്നരവയസ്സുകാരൻ ധ്രുവിനെ കണ്ടെത്താൻ രക്ഷാ പ്രവർത്തകർക്ക് അധികം പണിപ്പെടേണ്ടിവന്നില്ല. മണ്ണിനടിയിൽനിന്നു പുറത്തെത്തിക്കുമ്പോൾ മകൻ ധ്രുവന്റെ കയ്യിൽ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. മരണത്തിൽ പോലും മകനെ ഗീതു കൈവിട്ടിരുന്നില്ല.

എന്നാൽ, ശരത്തിന്റെ അമ്മ സരസ്വതിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ശരതിന്റെ കൺമുൻപിൽ വച്ചാണ് അമ്മയും ഭാര്യയും കുഞ്ഞും കൈവഴുതി മണ്ണിനടിയിലാവുന്നത്. കോട്ടക്കുന്നിന്റെ ചെരിവിൽനിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാൻ ഉച്ചയ്ക്ക് 1.20 സമയത്ത് മകൻ ശരതിന് മൺവെട്ടി നൽകാൻ റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. ഇതിനിടെയായിരുന്നു അപകടം. അമ്മയുടെ കൈപിടിച്ച് ശരത് രക്ഷപ്പെടാൻ ശരത് ശ്രമിച്ചെങ്കിലും ആർത്തലച്ചെത്തിയ മണ്ണിനും മരങ്ങൾക്കുമിടയിൽ സരസ്വതി മറയുകയായിരുന്നു.

അമ്പിട്ടാന്‍പൊട്ടിയില്‍ എന്താണ് സംഭവിച്ചത്? വാര്‍ത്തകളിലെ സത്യമറിയാതെ നെഞ്ചിടിപ്പോടെ പ്രവാസികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍