UPDATES

ട്രെന്‍ഡിങ്ങ്

മലയാളി ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം എതിരാളികള്‍ക്കൊരുക്കിയ സ്‌കെച്ചെന്നും സൂചന; ബിനുവിനെ തേടി പൊലീസ്

ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ 75 ഗുണ്ടകളെയാണ് പൊലീസ് പിടികൂടിയത്

 

തന്റെ പിറന്നാള്‍ വലിയആഘോഷമാക്കി നടത്തിയതിനു പിന്നില്‍ മലയാളിയായ ഗുണ്ട നേതാവ് ബിനുവിനു ചില ലക്ഷ്യങ്ങളുണ്ടായിരുന്നോ? പിറന്നാള്‍ ആഘോഷം രണ്ടു ഗുണ്ടകളെ തീര്‍ക്കാനുള്ള ബിനുവിന്റെ സ്‌കെച്ച് ആയിരുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്തു നിന്നു മാധ്യമങ്ങള്‍ക്ക് കിട്ടുന്നത്. ചൂളൈമേടിലെ പ്രധാന ഗുണ്ടായ ബിനു തനിക്ക് എതിരാളികളായി തീരുമെന്ന് ഭയന്ന രണ്ടുപേരെ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ മറവില്‍ കൊല്ലാന്‍ പദ്ധിയിട്ടിരുന്നുവെന്നാണ് പറയുന്നത്. ചൂളൈമേടിയിലെയും തേനാംപേട്ടിലെയും രണ്ടു ഗുണ്ടകളെയാണ് പിറന്നാള്‍ ആഘോഷത്തിനിടയില്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത്. ഇരുവരെയും പിറന്നാളിന് ക്ഷണിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരേ ആക്രമണം ഉണ്ടാകുമെന്ന വിവരം മുന്‍കൂട്ടി കിട്ടിയ രണ്ടുപേരും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ബിനുവിനെയും കൂട്ടാളികളെയും പിടികൂടാന്‍ പൊലീസ് വ്യാപകമായ തിരിച്ചലില്‍ നടത്തുകയാണ്. ബിനു ആന്ധ്രാപ്രദേശിലേക്ക് കടന്നിരിക്കാമെന്ന സൂചനയില്‍ ഒരുസംഘം അങ്ങോട്ടും പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ 75 ഗുണ്ടാകളെ പൊലീസ് പിടികൂടിയത്. ഇവരില്‍ പലരും പിടികിട്ടാപുള്ളികളായിരുന്നു. പിറന്നാള്‍ കേക്ക് വടിവാളുകൊണ്ട് മുറിക്കുന്ന ബിനുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. എന്നാല്‍ ബിനുവിനെയും കൂട്ടാളികളെയും പൊലീസിന് പിടികൂടാന്‍ പറ്റിയില്ല. ഇവര്‍ ഓടിരക്ഷപ്പെട്ടു.

കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പേറുന്ന ബിനു പത്തുവര്‍ഷമായി ചൂളൈമേടിലായിരുന്നു താമസം. പിന്നീട് മങ്ങാടിയിലേക്ക് മാറി. 15 ആം വയസില്‍ ചെന്നൈയിലെത്തിയ ബിനു ചെറിയ ചെറിയ കുറ്റകൃത്യങ്ങളിലൂടെയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകുന്നത്. ഇപ്പോള്‍ മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ 25 കേസുകള്‍ ബിനുവിനുമേലുണ്ട്. തലവെട്ട് റൗഡി എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്നും പൊലീസിന്റെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍