UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിയുടെ മരുമകള്‍ക്ക് വേണ്ടി ഐസിയുവില്‍ നിന്ന് മാറ്റിയ മലയാളി താരം മരിച്ചു

70 കിലോഗ്രാം വിഭാഗത്തില്‍ മഹാരാഷ്ട്ര താരവുമായുളള മത്സരത്തില്‍ രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹരികൃഷ്ണനെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി റായ്പൂരിലെ അംബേദ്കര്‍ ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഒഴിപ്പിച്ചതിനെ തുടര്‍ന്ന് വൈക്കം ഇന്‍ഡോ- അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന മലയാളി താരം കെ കെ ഹരികൃഷ്ണന്‍ (24) കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചു. കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ ഹരികൃഷ്ണന്‍ ഏറ്റുമാനൂര്‍ കാണക്കാരി കടപ്പൂര്‍ വട്ടുകുളം കൊച്ചുപറമ്പില്‍ കൃഷ്ണന്‍കുട്ടി നായരുടെ മകനാണ്.

റായ്പ്പൂരിലെ ജൂനുസ് ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10ന് നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. 70 കിലോഗ്രാം വിഭാഗത്തില്‍ മഹാരാഷ്ട്ര താരവുമായുളള മത്സരത്തില്‍ രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ തലക്കറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹരികൃഷ്ണനെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആ ബ്ലോക്കിലുളള എല്ലാ രോഗികളേയും താഴത്തെ നിലയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തുവന്ന ഹരികൃഷ്ണന് പുതിയ ബ്ലോക്കില്‍ നിന്നും അണുബാധയേല്‍ക്കുകയും രോഗം മൂര്‍ച്ചിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതെതുടര്‍ന്ന് എട്ടുലക്ഷം രൂപമുടക്കി എയര്‍ ആംബുലന്‍സില്‍ ഈ മാസം 15ന് ഹരികൃഷ്ണനെ വൈക്കത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അതെസമയം, മുഖ്യമന്ത്രിയുടെ മരുമകള്‍ക്കുവണ്ടി രോഗികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയെന്ന വാര്‍ത്ത ശരിയല്ലെന്ന് കിക്ക്‌ബോക്‌സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ അഴിമുഖത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍