UPDATES

സിനിമാ വാര്‍ത്തകള്‍

സ്വന്തം കാറില്‍ വച്ച് പോലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട അനുഭവവുമായി നടി മല്ലിക ദുവ

ഒരു സ്ത്രീയുടെ തുറന്നു പറച്ചില്‍ മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകുന്നുവെന്നതിനാല്‍ Metoo ഹാഷ് ടാഗ് പ്രചരണം ദിവസം ചെല്ലുന്തോറും കൂടുതല്‍ ശക്തമാകുകയാണ്

ലൈംഗികമായി അവഹേളിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ അതിക്രമിക്കപ്പെടുകയോ ചെയ്ത സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ വേദിയായ മീ ടൂ ഹാഷ് ടാഗിലേക്ക് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഒരു സ്ത്രീയുടെ തുറന്നു പറച്ചില്‍ മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകുന്നുവെന്നതിനാല്‍ ഈ ഹാഷ് ടാഗ് പ്രചരണം ദിവസം ചെല്ലുന്തോറും കൂടുതല്‍ ശക്തമാകുകയാണ്.

ബോളീവുഡിലെ ഹാസ്യതാരം മല്ലിക ദുവയാണ് ഈ ഹാഷ് ടാഗ് പ്രചരണത്തില്‍ പങ്കെടുത്ത് തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്ന ഒരു പ്രമുഖ. ഏഴു വയസ്സുള്ളപ്പോള്‍ സ്വന്തം കാറില്‍ നേരിടേണ്ടി വന്ന ദുരനുഭവമാണ് മല്ലികയ്ക്ക് പറയാനുള്ളത്. കാര്‍ ഓടിച്ചിരുന്നത് തന്റെ അമ്മയായിരുന്നെന്നും പുറകിലെ സീറ്റിലിരുന്ന അയാള്‍ തന്റെ പാവാടയുടെ ഉള്ളില്‍ കയ്യിട്ട് എല്ലായിടത്തും തൊട്ടുകൊണ്ടിരുന്നു. യാത്രയിലുടനീളം അയാളുടെ കൈ തന്റെ വസ്ത്രത്തിനുള്ളിലായിരുന്നു. പതിനൊന്ന് വയസ്സുള്ള ചേച്ചിയുടെ പിന്‍ഭാഗത്തും അയാളുടെ കൈ എത്തി. ഈ സമയത്ത് മറ്റൊരു കാറിലായിരുന്ന അച്ഛന്‍ ഈ വിവരം അറിഞ്ഞ് അന്ന് രാത്രിതന്നെ ആ ബാസ്റ്റഡിന്റെ താടിയെല്ല് ഇടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നും മല്ലിക ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.

ബസിലും ഓഫീസ് മുറിയിലും ക്ലാസ് മുറിയിലും പൊതുസ്ഥലത്തുമെല്ലാം െൈലംഗികമായി ചൂഷണം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്ത ദുരനുഭവങ്ങള്‍ പലരും ഇതിനോടകം പങ്കുവച്ചിട്ടുണ്ടെങ്കിലും സ്വന്തം കാറില്‍ സഞ്ചരിക്കുമ്പോഴും സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നത് ലോകം ഞെട്ടലോടെയാണ് കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍