UPDATES

ട്രെന്‍ഡിങ്ങ്

ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു; മമ്മൂട്ടി

മമ്മൂട്ടിക്ക് ഒട്ടേറ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു ഐ വി ശശി

മമ്മൂട്ടി എന്ന നടനെ മലയാള സിനിമയില്‍ അരക്കിട്ടുറപ്പിച്ച സിനിമകളുടെ സംവിധായകനായിരുന്നു ഐ വി ശശി. മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫിലെ ഹിറ്റ് ചിത്രങ്ങളുടെ എണ്ണത്തില്‍ ഏറെയും ശശിയുടേതാണ്. സംവിധായകന്‍ നടന്‍ എന്നതിനേക്കാള്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആത്മബന്ധം കൂടി ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നതായി പലതവണ മമ്മൂട്ടിയും ശശിയും വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെയാണ് ശശിയുടെ മരണ വാര്‍ത്ത തന്നെ ഏറെ തളര്‍ത്തിക്കളഞ്ഞതായി മമ്മൂട്ടി പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഐവി ശശിയുടെ ചിത്രത്തിനൊപ്പം ഒറ്റവരിയാണ് മമ്മൂട്ടി എഴുതി ചേര്‍ത്തിരിക്കുന്നത്; ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു.

മമ്മൂട്ടി എന്ന നടന്‍ അടയാളപ്പെടുന്ന സിനിമയാണ് 1981 ല്‍ എംടിയുടെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത തൃഷ്ണ. തൃഷ്ണയ്ക്കു പിന്നാലെ അംഹിസ, ഈ നാട്, തടാകം, ഇന്നല്ലെങ്കില്‍ നാളെ, ഇനിയെങ്കിലും, നാണയം, അതിരാത്രം, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ആള്‍ക്കൂട്ടത്തില്‍ തനിയെ, വാര്‍ത്ത, അക്ഷരങ്ങള്‍, അനുബന്ധം, കരിമ്പിന്‍പൂവിനക്കരെ, 1921, മിഥ്യ, മൃഗയ, നീലഗിരി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും ശശിയും ഒന്നിച്ചു. ഇവയെല്ലാം തന്നെ മമ്മൂട്ടിയെന്ന നടനെ സൂപ്പര്‍താരപദവിയിലേക്ക് എത്തിച്ചവയായിരുന്നു. 2006 ല്‍ ഇറങ്ങിയ ബല്‍റാം വേഴ്‌സസ് താരാദാസ് ആയിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍