UPDATES

ട്രെന്‍ഡിങ്ങ്

സാറയോട് പ്രണയം, വിവാഹം കഴിക്കണം; സച്ചിന്റെ മകളെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

സച്ചിന്റെ വീട്ടിലേക്ക് പലതവണ വിളിച്ച് സാറയെ അസഭ്യങ്ങള്‍ പറയുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ്

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെ ശല്യപ്പെടുത്തിയെന്ന കുറ്റത്തിന് യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാളിനെ കിഴക്കന്‍ മിഡ്‌നാപൂരിലെ മഹിഷാദല്‍ സ്വദേശിയായ 32 കാരന്‍ ദേബ്കുമാര്‍ മൈത്തിയാണ് അറസ്റ്റിലായത്. മുംബൈ പൊലീസും മിഡ്‌നാപൂര്‍ പൊലീസും ചേര്‍ന്നാണ് ദേബ്കുമാറിനെ അറസ്റ്റ് ചെയ്തത്.

സച്ചിന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് പല തവണ വിളിച്ച് ഇയാള്‍ സാറയെ കുറിച്ച് അശ്ലീലകരമായ കാര്യങ്ങള്‍ പറയുകയും തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. സാറയെ തനിക്ക് വിവാഹം കഴിച്ചു തരണം എന്നതായിരുന്നു ഇയാളുടെ ആവശ്യം. നിരന്തരമായി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ബാന്ദ്ര പൊലീസില്‍ പരാതി നല്‍കുന്നത്. ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് ദേബ്കുമാറിനെ പിടികൂടിയത്.

പന്ത്രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ദേബ്കുമാര്‍ ഒരു കാലാകരന്‍ ആയിട്ടാണ് നാട്ടില്‍ അറിയപ്പെടുന്നതെന്നു പൊലീസ് പറയുന്നു.

അതേസമയം തന്റെ സഹോദരന് മാനസികാസ്വസ്ഥ്യമുണ്ടെന്നും മനോനില തെറ്റുന്ന സമയങ്ങളില്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തു പോകുന്നതാണെന്നും ദേബ്കുമാറിന്റെ സഹോദരന്‍ രാജ്കുമാര്‍ മാധ്യമങ്ങളോടു പറയുന്നു.

മുംബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പവലിയനില്‍ ഇരിക്കുന്ന സാറയെ ആണ് താന്‍ ആദ്യമായി കാണുന്നതെന്നും പിന്നീട് ടീവിയില്‍ കണ്ടു കണ്ട് ഇഷ്ടം തോന്നിയെന്നും ഒരു ബന്ധുവഴി സച്ചിന്റെ വീട്ടിലെ ലാന്‍ഡ് മ്പര്‍ സംഘടിപ്പിച്ചാണ് വിവാലോചന നടത്തിയതെന്നുമാണ് ദേബ്കുമാര്‍ പൊലീസിനോടു പറയുന്നത്. താന്‍ 20 ഓളം തവണ ഫോണില്‍ വിളിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും സാറയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതില്‍ യാതൊരു തെറ്റും താന്‍ കാണുന്നില്ലെന്നും ദേബ്കുമാര്‍ പൊലീസിനോടു പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍