UPDATES

ട്രെന്‍ഡിങ്ങ്

രഞ്ജി ട്രോഫി മത്സരത്തിനിടയില്‍ പിച്ചിലേക്ക് കാര്‍ ഓടിച്ചു കയറ്റി

ഡല്‍ഹി-ഉത്തര്‍പ്രദേശ് മത്സരം നടക്കുന്നതിനിടയിലായിരുന്നു സംഭവം

ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മില്‍ രഞ്ജി ട്രോഫി മത്സരം നടക്കുന്നതിനിടയിലേക്ക് കുതിച്ചെത്തിയത് കാര്‍! ഡല്‍ഹിയിലെ പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടിലാണ് സകലരേയും ഞെട്ടിച്ചുകൊണ്ട് സില്‍വര്‍ േ്രഗ നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ കുതിച്ചെത്തിയത്. ലോകത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കുന്നത്. അന്താരാഷ്ട്ര താരങ്ങളായ ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ, ഋഷഭ് പന്ത് എന്നിവര്‍ സംഭവം നടക്കുമ്പോള്‍ ഗൗണ്ടില്‍ ഉണ്ടായിരുന്നു. വലിയ സുരക്ഷ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

ഇന്നത്തെ മത്സരം അവസാനിപ്പിക്കാന്‍ 20 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം. ഉത്തര്‍പ്രദേശ് ടീം ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വൈകിട്ട് 4.40 ഓടേയാണ് വാഗണ്‍ ആര്‍ പിച്ചിലേക്ക് ഓടിച്ചു കയറ്റിയത്. ഗരീഷ് ശര്‍മ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇയാള്‍ രണ്ടു തവണ പിച്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും വാഹനം ഓടിക്കാന്‍ ശ്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എയര്‍ഫോഴ്‌സ് ഗ്രൗണ്ടിന്റെ പ്രധാന ഗെയ്റ്റിലൂടെയാണ് കാറുകള്‍ കയറ്റിവിടുന്നത്. കര്‍ശന സുരക്ഷ പരിശോധനയ്ക്കുശേഷമാണ് വാഹനങ്ങള്‍ കയറ്റി വിടാറുള്ളത്. സ്‌റ്റേഡിയത്തിന്റെ പ്രധാന പവലിയന്റെ പിറകിലായാണ് ഗിരീഷിന്റെ കാറിന് പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശം കിട്ടിയത്. പാര്‍ക്ക് ചെയ്യാന്‍ വരുന്ന വഴി പെട്ടെന്ന് ഇയാള്‍ ഗ്രൗണ്ടിലേക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. പെട്ടെന്നുള്ള ഈ പ്രവര്‍ത്തി മറ്റുള്ളവരെ ഞെട്ടിച്ചു കളഞ്ഞു.

സുരക്ഷ ഉദ്യോഗസ്ഥര്‍ ഗിരീഷിനെ പിടികൂടി ആദ്യം എയര്‍ഫോഴ്‌സ് പൊലീസിനെ ഏല്‍പ്പിച്ചു. പിന്നീട് ഇയാളെ ചോദ്യം ചെയ്യലുകള്‍ക്കായി ഡല്‍ഹി പൊലീസിന് കൈമാറി. ഗിരീഷ് എന്തിന് ഇങ്ങനെ ചെയ്‌തെന്നു വ്യക്തമായിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍