UPDATES

ട്രെന്‍ഡിങ്ങ്

മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കള്ളന്‍ കൊണ്ടു പോയി

ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറിയിലൂടെയാണ് ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടിക്കുള്ള അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയത്

ടെറി ബ്രയാന്റ് എന്ന 47 കാരന്‍ നടത്തിയ മോഷണം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. കാരണം, ടെറി മോഷ്ടിച്ചത് ഏറെ വിലപിടിച്ച ഒന്നാണ്, ഒരു ഓസ്‌കര്‍ പുരസ്‌കാര പ്രതിമ!. ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടിന് ലഭിച്ച അക്കാദമി പുരസ്‌കാര പ്രതിമയാണ് ടെറി മോഷ്ടിച്ചത്. എന്തായാലും ലോസ് ഏഞ്ചല്‍സ് പൊലീസ് കള്ളനെ കയ്യോടെ പിടിച്ചു. ഇരുപതിനായിരം ഡോളര്‍ പിഴയടച്ച് ജാമ്യം നേടിയെങ്കിലും അറിയിക്കുന്ന തീയതിയില്‍ ടെറി കോടതിയില്‍ ഹാജരാകേണ്ടി വരും.

ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറിയിലൂടെയാണ് ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടിക്കുള്ള അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയത്. തന്റെ പുരസ്‌കാരം മോഷണം പോയതില്‍ ഏറെ ദുഃഖിതയായിരുന്ന ഡോര്‍മണ്ട് ഇപ്പോള്‍ സന്തോഷവതിയാണെന്നും ഫ്രാനും ഓസ്‌കറും തമ്മില്‍ വീണ്ടും ഒന്നുചേര്‍ന്നിരിക്കുന്നുവെന്നും ഡോര്‍മണ്ടിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങിനു ശേഷം നടത്തുന്ന ഔദ്യോഗിക വിരുന്നായ ഗവര്‍ണേഴ്‌സ് ബാളില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഡോര്‍മണ്ടിന്റെ പുരസ്‌കാരം മോഷ്ടിക്കപ്പെടുന്നത്. ഈ ചടങ്ങില്‍ ടിക്കറ്റ് എടുത്ത് പങ്കെടുത്ത ആളായിരുന്നു ടെറി എന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍