UPDATES

ട്രെന്‍ഡിങ്ങ്

സ്വകാര്യത വിധി: മംഗളം കേസ് ശശീന്ദ്രന് അനുകൂലമാകുമോ?

വ്യക്തികള്‍ തമ്മിലുളള സൗഹൃദം അവരുടെ സമ്മതമില്ലാതെ പ്രസിദ്ധപ്പെടുത്താനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്ന് വാദിക്കാന്‍ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചതോടെ സാധ്യമാകും

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി മംഗളം കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രന് അനുകൂലമാവുമോയെന്ന ചോദ്യം പ്രസക്തമാവുന്നു. ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച കേസിന് ആസ്പദമായ മംഗളം ടിവി റിപ്പോര്‍ട്ട് സ്വകാര്യസംഭാഷണമായിരുന്നുവെന്ന വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. സ്വകാര്യത മൗലികാവകാശമാകുമ്പോള്‍ മാധ്യമ പ്രവര്‍ത്തനത്തിനു ചില നിയന്ത്രണങ്ങളുണ്ടാവും. വ്യക്തിയുടെ സ്വകാര്യത അവരുടെ അനുവാദമില്ലാതെ പ്രസിദ്ധപെടുത്തുന്നതും സംപ്രേഷണം ചെയ്യുന്നത് കുറ്റകരമാകും. പൊതുവിവരങ്ങള്‍ സൂക്ഷിക്കുന്നതിന്റെ ഭാഗമായി വ്യക്തികളുടെ വിവരങ്ങള്‍ പ്രസിദ്ധപെടുത്താനുളള അനുവാദമുണ്ടെങ്കിലും സ്വകാര്യ സംഭാഷണങ്ങള്‍ വെളിപ്പെടുത്താനുളള നിയമപരമായ അവകാശം മാധ്യമങ്ങള്‍ക്കില്ല.

വ്യക്തിയുടെ സമ്മതമില്ലാതെ രണ്ടുപേര്‍ തമ്മിലുളള സ്വകാര്യസംഭാഷണം സംപ്രേക്ഷണം ചെയ്തുവെന്ന് തെളിയിക്കാന്‍ ശശീന്ദ്രനു സാധിച്ചാല്‍ സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് പുതിയ വിധി അദ്ദേഹത്തിന് അനുകൂലമാകാനിടയുണ്ട്‌. ഒരു പെണ്‍കുട്ടി തന്നെ നിരന്തരം ഫോണ്‍ ചെയ്തിരുന്നുവെന്ന് ശശീന്ദ്രന്‍ രാജിക്കു ശേഷം വിശദമാക്കിയിരുന്നു. അങ്ങനെയങ്കില്‍ ഇരുവരും തമ്മിലുളള മുന്‍ പരിചയമാണ് ലൈംഗിക ചുവയുളള വിവാദസംഭാഷണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിനു വാദിക്കാനാവും. മാത്രമല്ല, പെണ്‍കുട്ടി ശശീന്ദ്രനുമായി സംസാരിച്ച ഭാഗം കട്ട് ചെയ്താണ് മംഗളം ടിവി വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. പെണ്‍കുട്ടിയുമായുള്ള സംഭാഷണം ശശീന്ദ്രന്റെതായി പുറത്തു വന്ന സംഭാഷണങ്ങള്‍ക്ക് കാരണമായതിനാലാവാം ഒരു ഭാഗം വെട്ടിമാറ്റി സംപ്രേഷണം ചെയ്തതെന്ന് തെളിയിക്കാനായാല്‍ ചാനല്‍ അധികൃതര്‍ വെട്ടിലാവുമെന്നാണ് സൂചന.

വ്യക്തികള്‍ തമ്മിലുളള സൗഹൃദം അവരുടെ സമ്മതമില്ലാതെ പ്രസിദ്ധപ്പെടുത്താനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്ന് വാദിക്കാന്‍ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചതോടെ സാധ്യമാകും. ശശീന്ദ്രന്‍ പൊതുപ്രവര്‍ത്തകനാണന്നതിനാല്‍ സ്വകാര്യത അപ്രസക്തമാണെന്ന വാദം കമ്പനി അധികൃതര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുമായുളള അദ്ദേഹത്തിന്റെ സംഭാഷണമോ വ്യക്തിബന്ധമോ പൊതുനഷ്ടമുണ്ടാക്കിയില്ലെന്ന വാദം ശശീന്ദ്രനും ഉന്നയിക്കാനും. അദ്ദേഹം കൈകകാര്യം ചെയ്ത വകുപ്പിനോ പൊതുസ്വത്തിനോ ഒരു നഷ്ടവും ശശീന്ദ്രന്‍ ഉണ്ടാക്കിയതായി പോലിസിനോ അന്വേഷണ ഏജന്‍സിക്കോ കണ്ടെത്താനായിട്ടില്ല. ഈ പശ്ചാതലത്തില്‍ അദ്ദേഹത്തിന് മംഗളം ടിവിക്കെതിരായി നടപടി ആവശ്യപെടാനാവുമെന്നുമാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍