UPDATES

ട്രെന്‍ഡിങ്ങ്

ഫെയ്‌സ്ബുക്കിലെ വ്യാജന്മാര്‍ക്കെതിരേ മഞ്ജു വാര്യര്‍

എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്

തന്റെ പേരില്‍ ഉണ്ടാക്കിയിട്ടുള്ള വ്യാജ പ്രൊഫൈലുകളെ സൂക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മഞ്ജു വാര്യര്‍. തനിക്ക് ആകെ ഒരു ഫെയ്‌സ്ബുക്ക് അകൗണ്ട് മാത്രമെ ഉള്ളൂവെന്നും അത് ഫെയ്‌സ്ബുക്ക് വെരിഫൈ ചെയ്ത പേജ് ആണെന്നും ബാക്കിയുള്ളവയെല്ലാം തന്റെ പേര് ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ അകൗണ്ടുകളാണെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്.
ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങള്‍ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്‌നേഹിക്കുന്ന, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വം…

നിങ്ങളുടെ സ്വന്തം
മഞ്ജു വാര്യര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍