UPDATES

ട്രെന്‍ഡിങ്ങ്

‘പിണറായിക്ക് മെയ് വഴക്കം കാണിക്കാൻ ഇത് കളരിയഭ്യാസം ഒന്നുമല്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്’:എം ലിജുവിനോട് എം ബി രാജേഷ്

ഈ മെയ്‌വഴക്കമില്ലാത്ത, യാഥാർഥ്യ ബോധമില്ലാത്ത മുഖ്യമന്ത്രിയുടെ നിലപാട് ആണ് ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നതെന്ന

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളും, വിവാദങ്ങളും, ചർച്ചകളും തുടരുകയാണ്. മനോരമ ന്യൂസ് കൗണ്ടർ പോയന്റിൽ ഇന്നലെ ഷാനി പ്രഭാകരൻ നയിച്ച ചർച്ചയിൽ പങ്കെടുത്തത് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് എം ബി രാജേഷും, കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച്എം ലിജുവും, ബി ജെ പി പ്രതിനിധീകരിച്ച് എം ടി രമേശുമാണ്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാരിനും കേരളം പോലീസിനും വീഴ്ച പറ്റി എന്ന നിലപാടിൽ ഉറച്ചു നിന്ന എം ലിജു “ഈ മെയ്‌വഴക്കമില്ലാത്ത, യാഥാർഥ്യ ബോധമില്ലാത്ത മുഖ്യമന്ത്രിയുടെ നിലപാട് ആണ് ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നതെന്ന” അഭിപ്രായപ്പെട്ടപ്പോൾ എം ബി രാജേഷ് ഇങ്ങനെ തിരിച്ചടിച്ചു. “ഇത് ഭരണഘടനാ ബഞ്ചിന്റെ വിധി ആണ് അല്ലാതെ കളരിപ്പയറ്റ് അല്ല മെയ്‌വഴക്കം കാണിക്കാൻ.”

അതെ സമയം ശബരിമല വിഷയത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ഈ നിലപാട് തന്നെയാണ് എം ലിജു ചർച്ചയിലും ആവർത്തിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാക്കളായ പിജെ ജോസഫ്, എം.കെ മുനീര്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരുള്‍പ്പെട്ട സംഘം സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തുമെന്നാണ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ് ശബരിമല വിഷയം ഇത്രത്തോളം വഷളാക്കിയത്. പൊലീസിനെ പേടിച്ചു ഭക്തര്‍ ക്ഷേത്രത്തിലേക്ക് വരാന്‍ മടിക്കുകയാണ്. ശബരിമലയിലെ ഗുരുതരമായ വീഴ്ചകളുടെ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി സംബന്ധിച്ച് ഇന്നലെ കോടതികള്‍ നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍ ആണ് . റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുമെന്ന അറിയിച്ചിട്ടുള്ള ജനുവരി 22 ന് മുന്‍പ് അടിയന്തിരമായി ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ആവശ്യം തിങ്കളാഴ്ചയും സുപ്രീം കോടതി തള്ളിയതാണ് ഇതില്‍ ഒന്ന്. അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. ശബരിമലയിലെ സംഘര്‍ഷങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മയ്ക്ക് വേണ്ടി അഡ്വ. മാത്യു നെടുമ്പാറയാണ് വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ വ്യക്തമാക്കിയത്. എന്നാല്‍ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തള്ളുകയായിരുന്നു.

അതിനിടെ ഭരണ ഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാവകശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. സ്ത്രീ പ്രവേശനം പൂര്‍ണതോതില്‍ സാധ്യമാക്കണെമെങ്കില്‍ കുടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കണം. ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും വ്യക്തമാക്കിയാണ് ബോര്‍ഡ് നടപടി. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്’: ശശികലയെ ടീച്ചർ എന്ന് വിളിക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥനക്ക് അവതാരകയുടെ മറുപടി

‘കേരളത്തിലെ ഹിന്ദു ഭവനങ്ങൾ ഏറിയ പങ്കും ഭീകരമായി വർഗീയവൽക്കരിക്കപ്പെട്ട് കഴിഞ്ഞു’: എസ് ശാരദക്കുട്ടി

കോടതിയില്‍ നിന്നിറങ്ങാതെ ശബരിമല; ഭക്തരെ ബന്ധികളാക്കരുതെന്ന് ഹൈക്കോടതി, നിലപാട് മാറ്റാതെ സുപ്രീം കോടതി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍