UPDATES

ട്രെന്‍ഡിങ്ങ്

മനുഷി ചില്ലറിന്റെ ലോകസുന്ദരിപ്പട്ടം: ബിജെപിയുടെ നേട്ടമെന്ന് മന്ത്രി

ബിജെപിയുടെ ഹരിയാന ശിശുക്ഷേമ വകുപ്പ് മന്ത്രി കവിത ജെയ്ന്‍ ആണ് ട്വിറ്ററിലൂടെ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്

ഹരിയാനക്കാരിയായ മനുഷി ചില്ലര്‍ ലോക സുന്ദരിയായത് ബിജെപിയുടെ നേട്ടമാണെന്ന അവകാശവാദവുമായി ബിജെപി മന്ത്രി. ബിജെപിയുടെ ഹരിയാന ശിശുക്ഷേമ വകുപ്പ് മന്ത്രി കവിത ജെയ്ന്‍ ആണ് ട്വിറ്ററിലൂടെ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണ് മാനുഷിയുടെ വിജയമെന്നും സംസ്ഥാനത്ത് മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കവിത ട്വീറ്റ് ചെയ്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും മാനുഷിയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനുഷി മത്സരത്തിലെ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് എന്ന ടൈറ്റിലും സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചലഞ്ചിലും ഈ ഇരുപതുകാരിയാണ് വിജയിച്ചത്. ലോകസുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി ലോകസുന്ദരി ആകുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍