UPDATES

ട്രെന്‍ഡിങ്ങ്

കര്‍ദിനാള്‍ ആലഞ്ചേരി ഒന്നാം പ്രതി

ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

സീറോ മലബാര്‍ സഭ ഭൂമി ഇടപാട് ആരോപണത്തില്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിശ്വാസ വഞ്ചന, ഗൂഡാലോച തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് ഡിജിപി നിയമോപദേശം നല്‍കിയിരുന്നു. ഫാദര്‍ ജോസി പുതുവ രണ്ടാം പ്രതിയും ഫാദര്‍ സെബാസ്റ്റാന്‍ വടക്കുമ്പാടന്‍ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരന്‍ സജു വര്‍ഗ്ഗീസാണ് നാലാം പ്രതി.

അതേസമയം ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മാര്‍ച്ച് ആറാം തിയ്യതി കര്‍ദിനാളിനെതിരെ ഹൈക്കോടതി ശക്തമായ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കര്‍ദ്ദിനാളിനും ഇടനിലക്കാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇത് സംബന്ധിച്ച് ശക്തമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍