UPDATES

ട്രെന്‍ഡിങ്ങ്

അബുദാബിയിലെ മുസ്ലിം പളളിയുടെ പേര് ‘മേരി, ദ മദര്‍ ഓഫ് ജീസസ്’ എന്ന് മാറ്റി!

‘ദ ഷേയ്ക്ക് മുഹമ്മദ് ബിന്‍’ മോസ്‌കിന്റെ പേര് ഇന്നലെയാണ് മാറ്റിയത്

അബുദാബിയിലെ മുസ്ലിം പളളിയുടെ പേര് ‘മറിയം, ഉമ-ഇസ’ (മേരി, ദ മദര്‍ ഓഫ് ജീസസ്) എന്ന് മാറ്റി. അല്‍ മുഷറീഫിലെ ‘ദ ഷേയ്ക്ക് മുഹമ്മദ് ബിന്‍’ മോസ്‌കിന്റെ പേര് ഇന്നലെയാണ് മാറ്റിയത്. അബുദാബി കിരീടാവകാശിയും യുഎഇ-സൈന്യത്തിന്റെ സുപ്രീം കമാന്‍ഡറുമായ ഷേയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നാഹിയാന്റെ നിര്‍ദ്ദേശപ്രകാരമാണ് മോസ്‌കിന്റെ പേര് മാറ്റിയത്.

വിവിധ മത അനുയായികളുമായിട്ടുള്ള ബന്ധം ശ്ക്തമാക്കാനും മെച്ചപ്പെടുത്താനുമാണ് ഈ നടപടിയെന്നാണ് നാഹിയാന്‍ പറയുന്നത്.മിനിസ്റ്ററായ ഷേയ്ക്ക് ലുബ്‌ന അല്‍ ഖ്വസിമി, നേഹിയാന്റെ നടപടിയില്‍ പ്രകീര്‍ത്തിച്ച് പറഞ്ഞത്- ‘യു.എ.ഇയുടെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സുന്ദരമായ ചിത്രം കാണിക്കുന്ന ഒന്നാണ് നേഹിയാന്റെ ഈ തീരുമാനം.

ഇത്തരമൊരു കാര്യത്തിന് മുന്‍കൈയെടുത്തിന് ഇതിന്റെ പിന്നിലുള്ളവര്‍ക്ക് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ചെയര്‍മാന്‍ മുഹമ്മദ് മാതാര്‍ അല് ഖാബി നന്ദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍