UPDATES

ട്രെന്‍ഡിങ്ങ്

രണ്ട് ദിവസം, 60000 വീടുകള്‍; മഹാശുചീകരണത്തിന് ഒരുങ്ങി കുട്ടനാട്

രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന, വിദ്യാര്‍ഥി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തര്‍ എന്നിവര്‍ക്ക് പുറമെ പ്ലംബിങ്ങ്, ഇടലക്ട്രിക്കല്‍ തുടങ്ങി വിദഗ്ദ തൊഴിലാളികളും ശുചീകരണയജ്ഞത്തില്‍ പങ്കാളികളാവുന്നുണ്ട്.

പ്രളയത്തിന് ശേഷം ക്യാമ്പുകളില്‍ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങിപ്പോവുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള മഹാ ശുചീകരണം ഇന്നും നാളെയുമായി നടക്കും. ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പുറമേ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കെടുക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന, വിദ്യാര്‍ഥി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തര്‍ എന്നിവര്‍ക്ക് പുറമെ പ്ലംബിങ്ങ്, ഇലക്ട്രിക്കല്‍ തുടങ്ങി  വിദഗ്ദ  തൊഴിലാളികളും ശുചീകരണയജ്ഞത്തില്‍ പങ്കാളികളാവുന്നുണ്ട്. 60,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനായി പ്രയത്‌നിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളില്‍ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ വീട്ടില്‍നിന്ന് ഒരുഅംഗമാകുമ്പോള്‍ തന്നെ 50000 പേര്‍ വരും. കൂടാതെ 5000 പേരെ ജില്ലയുടെ  പുറത്തുനിന്നും സന്നദ്ധസേവനത്തിന് ലഭ്യമാക്കും. സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്കും ക്യാമ്പില്‍നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം അടക്കം ഏര്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്, പൊതുമരാമത്ത മന്ത്രി ജി സുധാകരന്‍ എന്നിവരും ശുചീകണത്തില്‍ പങ്കാളികളാവും.  എന്നാല്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് തുടരുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയായിരിക്കും ഇത്തവണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

അലപ്പുഴ ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്നവരെ ശുചീകരണത്തിന് ശേഷം 30 മുതല്‍ വീടുകളിലേക്ക് തിരിച്ചയക്കും. ഇതിനുശേഷവും ക്യാമ്പുകളിലേക്ക് മാറാനാവാത്തവരെ പ്രത്യേകക്യാമ്പുകളിലേക്ക് മാറ്റാനാണ് നീക്കം. പഞ്ചായത്ത് തിരിച്ച് ആളുകളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെനിന്ന് വീടുകളില്‍ എത്തിക്കുക എന്നതാണ് പദ്ധതി. അതേസമയം, 31ന് കുട്ടനാട്ടില്‍ പ്ലാസ്റ്റിക് വിരുദ്ധദിനമായി ആചരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍