UPDATES

ട്രെന്‍ഡിങ്ങ്

ഓള്‍ ഇന്ത്യ റേഡിയോ സ്‌റ്റേഷനുകളിലെ മീ ടൂ വെളിപ്പെടുത്തലുകള്‍; അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രമന്ത്രി മേനക ഗാന്ധി

താത്കാലിക ജീവനക്കാരാണ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നത്

ഓള്‍ ഇന്ത്യ റേഡിയോ സ്‌റ്റേഷനുകള്‍ക്കെതിരെ മീ ടു വെളിപ്പെടുത്തലുകള്‍. രാജ്യത്തെ വിവിധ ഓള്‍ ഇന്ത്യ റേഡിയോ സ്‌റ്റേഷനുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഓള്‍ ഇന്ത്യ റേഡിയോ കാഷ്വല്‍ അനൗണ്‍സര്‍ ആന്‍ഡ് കോംപയേഴ്‌സ് യൂണിയന്‍(എ ഐ സി എ സി യു) കഴിഞ്ഞ ആഴ്ച്ച എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ ഇടപെടല്‍. സമീപ വര്‍ഷങ്ങളില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി ലൈംഗികാതിക്ര പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഈ പരാതികളില്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമാണ് കത്തില്‍ പറയുന്ന ആക്ഷേപം. അനൗണ്‍സര്‍ തസ്തികയിലുള്ള താത്കാലിക ജീവനക്കാരായ സ്ത്രീകളാണ് ലൈംഗികാതിക്രമത്തിന് ഇരകളാകുന്നതെന്നും, ഇവരില്‍ പരാതി നല്‍കിയവര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുകയാണെന്നും പറയുന്നു. രണ്ട് ദശാബ്ദമായി ജോലി നോക്കുന്നവര്‍ പോലും ഇത്തരത്തില്‍ പ്രതികാരനടപടികള്‍ക്ക് വിധേയരായിട്ടുണ്ടെന്നും എ ഐ സി എ സി യും ചൂണ്ടിക്കാണിക്കുന്നു.

സ്ഥിരം ജീവനക്കാരയവരില്‍ നിന്നാണ് ലൈംഗികാതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഇവരില്‍ ചിലരെ സ്ഥലം മാറ്റിയെന്നതാണ് ആകെ എടുത്തിരിക്കുന്ന നടപടി. ബാക്കിയുള്ളവരെല്ലാം തന്നെ സ്വതന്ത്രരായി നടക്കുകയാണെന്നും കത്തില്‍ പറയുന്നു. സ്ഥിരം ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ ഇന്റേണല്‍ കംപ്ലൈയ്ന്റ് കമ്മിറ്റി(ഐസിസി) അവഗണിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. എ ഐ ആറിലെ ക്വാഷല്‍ അനൗണ്‍സര്‍മാര്‍, അവതാരകര്‍, റേഡിയോ ജോക്കികള്‍ എന്നിവര്‍ തങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിസ്സഹായതയിലാണ്. ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയാണ് കാരണം. പരാതിപ്പെട്ട വനിത താത്കാലിക ജീവനക്കാരെ പിരിച്ചു വിടുകയാണ്, അവര്‍ക്ക് അനുകൂലമായി സാക്ഷി പറയുന്ന വനിത/പുരുഷ ജീവനക്കാരും ഇത്തരത്തില്‍ പുറത്താക്കപ്പെടുന്നുണ്ട്; മേനക ഗാന്ധിക്ക് അയച്ച കത്തില്‍ എ ഐ സി എ സി യു പറയുന്നു. ലൈംഗികാതിക്രമത്തിനും തൊഴില്‍ നിഷേധത്തിനും ഇരകളായി തീരുകയാണ് എ ഐ ആറിലെ താത്കാലിക ജീവനക്കാര്‍ എന്നാണ് എ ഐ സി എ സി യു ജനറല്‍ സെക്രട്ടറി ശബ്‌നനം ഖനം പറയുന്നത്. ഇതിനെതിരേ നിരന്തരമായി തങ്ങള്‍ പ്രസാര്‍ ഭാരതിക്കും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കത്തുകള്‍ അയച്ചിട്ടും നിരാശയാണ് ഫലം എന്നും ശബ്‌നം മന്ത്രിക്കയച്ച കത്തില്‍ പരാതിപ്പെടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍