UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎംസിടി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നത്തെ തുടര്‍ന്നെന്ന് സഹപാഠികള്‍

വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട   ഫോണ് കോളിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റു വിദ്യാര്‍ഥികളില്‍ നിന്നുള്ള പ്രതികരണം ആരഞ്ഞശേഷം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

മാമ്പറ്റ കെ.എം.സി.ടി.മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനി ഊഷ്മള്‍ ഉല്ലാസ് (23) ആണ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.കോളേജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഊഷ്മളിന് പെട്ടന്ന് വന്ന ഫോണ്‍ക്കോളുകള്‍ അസ്വസ്ഥത ഉണ്ടാക്കുകയും ഊഷ്മള്‍ ദേഷ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ സഹപാഠികള്‍ നോക്കി നില്‍ക്കെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് ഓടിക്കയറി താഴേക്ക് ചാടുകയായിരുന്നു എന്നു ദൃക്സാക്ഷികള്‍ പറയുന്നു. നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റ ഊഷ്മളിനെ കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുന്നതിന് മുന്‍പായി ഊഷ്മള്‍ ഫോണ് എറിഞ്ഞുടച്ചുവെന്നും ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചുവെന്ന് പരായപ്പെടുന്നുണ്ടെകിലും പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

അധ്യാപകര്‍ക്കിടയില്‍ നല്ല അഭിപ്രായമുള്ള ഒരു കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കുട്ടിയും ക്ലാസ്സിലെ മറ്റു കുട്ടികളുമായി ചില പ്രശ്‌നങ്ങള്‍ മുന്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നു വെന്നാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സംസാരം. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ പ്രതികരിച്ചതായും സഹപാഠികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട   ഫോണ് കോളിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റു വിദ്യാര്‍ഥികളില്‍ നിന്നുള്ള പ്രതികരണം ആരഞ്ഞശേഷം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  കെ.എം.സി.ടി മെഡിക്കല്‍ കോളേജ് മാനേജര്‍ മുഹമ്മദ് ജാസിം പറയുന്നു. ഊഷ്മളിന്റെ പിതാവ് ധര്‍മപാലന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. പരീക്ഷക്കുള്ള പഠനാവധികാലത്ത് നാലുമാസത്തോളം അമ്മയ്‌ക്കൊപ്പം താമസിച്ച ഊഷ്മള്‍ കഴിഞ്ഞ മാസമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍