UPDATES

ട്രെന്‍ഡിങ്ങ്

‘കിടക്കയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു’; ‘മീ ടൂ’ വിവാദത്തില്‍ അകപ്പെട്ട് ലസിത് മലിംഗയും

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയുടെ ആരോപണം പ്രശസ്ത പിന്നണി ഗായിക ചിന്‍മയി ശ്രീപദയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അര്‍ജുന രണതുംഗയ്ക്കു പിന്നാലെ മീ ടൂ വിവാദത്തില്‍ അകപ്പെട്ട് ശ്രീലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയും. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ മലിംഗ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് യുവതിയുടെ വെളിപ്പെടുത്തല്‍. സംഭവം നടന്നത് മുംബൈയിലെ ഹോട്ടല്‍ മുറിയിലാണെന്നും യുവതി ആരോപിക്കുന്നു.

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയുടെ ആരോപണം പ്രശസ്ത പിന്നണി ഗായിക ചിന്‍മയി ശ്രീപദയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ക്രിക്കറ്റ് താരം ലസിത് മലിംഗ’ യെന്ന ശീര്‍ഷകം സഹിതമാണ് ഗായിക മീ ടൂ വെളിപ്പെടുത്തല്‍ പങ്കുവെച്ചിരിക്കുന്നത്.

തനിക്ക് പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് പറഞ്ഞു കൊണ്ടാണ് യുവതിയുടെ വെളിപ്പെടുത്തല്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിക്കുന്ന വേളയിലാണ് തനിക്ക് മോശം അനുഭവമുണ്ടായത്. ഹോട്ടലില്‍ താന്‍ സുഹൃത്തിനെ കാത്തിരിക്കുമ്പോള്‍ പ്രശസ്തനായ ഒരു ലങ്കന്‍ താരം തന്റെ സമീപത്ത് വന്നു. തന്റെ റൂമിലാണ് സുഹൃത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അയാളെ വിശ്വസിച്ച് റൂമില്‍ പോയ തന്നെ അയാള്‍ കിടക്കയിലേക്ക് തള്ളിയിട്ടു. അവിടെ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് യുവതി പറയുന്നത്. അയാള്‍ തന്റെ മുഖത്ത് തോന്നിയതെല്ലാം ചെയ്തപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ മദ്യവുമായി വാതിലില്‍ മുട്ടി. അയാള്‍ വാതില്‍ തുറക്കാന്‍ പോയപ്പോള്‍ വാഷ് റൂമില്‍ പോയി താന്‍ മുഖം കഴുകി. പിന്നീട് ഹോട്ടല്‍ ജീവനക്കാരന്‍ പോയതിന് പിന്നാലെ താന്‍ ഓടി രക്ഷപ്പെട്ടതായിട്ടും യുവതി വെളിപ്പെടുത്തി.

സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ സംഗീത സംവിധായകൻ വൈരമുത്തു തന്നോട് മോശമായി പെരുമാറിയെന്നും താൻ നിരാകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു പോന്നുവെന്നും ഗായിക ചിന്മയി ട്വിറ്ററിൽ കുറിച്ചത് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.

നേരത്തെ ശ്രീലങ്കൻ ക്യാപ്റ്റനായിരുന്ന അർജുന രണതുംഗെക്കെതിരെയും ഒരു ക്രിക്കറ്റ് ആരാധിക രംഗത്തു വന്നിരുന്നു . ഇവർ ഇന്ത്യാക്കാരിയാണ്. മുൻ വിമാനജീവനക്കാരിയാണ്. മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് രണതുംഗെ തന്നെ കയറിപ്പിടിച്ചു എന്നാണ് ആരോപണം.

ഫേസ്ബുക്കിലാണ് ഇവർ ആരോപണമുന്നയിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യാ സന്ദർ‌ശന വേളയിലാണ് സംഭവം. മുറിയിൽ വെച്ച് തന്റെ അനുവാദം കൂടാതെ രണതുംഗ തന്റെ അരക്കെട്ടിൽ പിടിച്ചുവെന്നും ഹോട്ടൽ റിസപ്ഷനിലെത്തി പരാതി പറഞ്ഞപ്പോൾ അവർ അവഗണിച്ചുവെന്നുമാണ് ആരോപണം.

 

50 വർഷങ്ങൾക്ക് ശേഷമാണെങ്കിൽ പോലും സ്ത്രീ ഒരു അതിക്രമത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് ശ്രദ്ധിക്കുക; സിദ്ധാർഥ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍