UPDATES

ട്രെന്‍ഡിങ്ങ്

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

വിലക്കിന് ആധാരമായ കാരണം തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ വിലക്ക് തുടരാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വാതുവയ്പ് – കോഴ കേസിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ശ്രീശാന്ത് ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയത് ബിസിസിഐ കണക്കിലെടുക്കേണ്ടതായിരുന്നു എന്ന് കോടതി വിലയിരുത്തി. വിലക്കിന് ആധാരമായ കാരണം തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ വിലക്ക് തുടരാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബിസിസിഐ നടപടി സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

2013 മേയ് 16ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ ഐപിഎല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ താരങ്ങളായിരുന്നു. മേയ് 17ന് ശ്രീശാന്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന നിലപാടാണ് ശ്രീശാന്ത് എല്ലായ്‌പ്പോഴും പങ്കുവച്ചത്. കുറ്റസമ്മതമൊഴി പൊലീസ് സമ്മര്‍ദ്ദത്തിലൂടെ തയ്യാറാക്കിയതാണെന്നും ശ്രീശാന്ത് പറഞ്ഞു. സെപ്റ്റംബര്‍ 13ന് ശ്രീശാന്തിനും അങ്കിത് ചവാനും ബിസിസിഐ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. 2015 ജൂലായ് ശ്രീശാന്ത് അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ബിസിസിഐ അപ്പീല്‍ പോകരുതെന്ന് വൈസ് പ്രസിഡന്റ് കെസി മാത്യു ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍