UPDATES

ട്രെന്‍ഡിങ്ങ്

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നത് ശുചിമുറിയില്‍

ഉച്ചഭക്ഷണത്തിനായുള്ള ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്നതും ഈ ശുചിമുറിയില്‍ തന്നെയാണ്‌

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത് ശുചിമുറിയില്‍. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് രണ്ട് മാസമായി പാചകത്തിന് ശുചിമുറി ഉപയോഗിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതും ഇതിനുള്ളില്‍ തന്നെയാണ്. ശുചിമുറിയോട് ചേര്‍ന്നുള്ള ഒരു സ്റ്റൗവിലാണ് ഉച്ചഭക്ഷണം പാചകം ചെയ്യുന്നത്.

തീര്‍ത്തും ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത്. ജില്ലയില്‍ സര്‍ക്കാര്‍ വക ഒരു യുപി സ്‌കൂളും ഹൈസ്‌കൂളുമാണ് ഉള്ളത്. ഇതില്‍ യുപി സ്‌കൂളില്‍ അടുക്കളയില്‍ വച്ചുതന്നെയാണ് പാചകം നടക്കുന്നത്. ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണെങ്കിലും അടുക്കളയില്ല. ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ പാചകത്തിനായി ശുചിമുറി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്.

തനിക്ക് ഇതിനോട് വിയോജിപ്പുണ്ടെന്നും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും പാചകക്കാരി ഷക്കീല പറയുന്നു. എന്നാല്‍ ആരും തന്റെ പരാതി ചെവിക്കൊണ്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം അടുക്കളയുടെ പണി പൂര്‍ത്തിയാകാത്തതിനാലാണ് ശുചിമുറിയില്‍ വച്ച് പാചകം ചെയ്യുന്നതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം.

കൂടാതെ അടുക്കള നിര്‍മ്മിക്കാനുള്ള സ്ഥലം ഈ സ്‌കൂള്‍ പരിസരത്തില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. വിഷയത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഹരു നാരായണന്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍