UPDATES

ട്രെന്‍ഡിങ്ങ്

ദുബായില്‍ പോകാന്‍ കയ്യില്‍ നിന്നും കാശെറക്കണം: ലോക കേരള സഭയില്‍ പങ്കെടുക്കാതെ മന്ത്രിമാര്‍

ലോക കേരള സഭയില്‍ സര്‍ക്കാരിന്റെ ധൂര്‍ത്താണ് നടക്കുന്നതെന്ന ആരോപണം ഉയരുമ്പോഴാണ് മന്ത്രിമാരോട് സ്വന്തം ചെലവില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്

ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്ക് പങ്കെടുക്കാന്‍ പങ്കെടുക്കാന്‍ പൊതുഖജനാവില്‍ നിന്നും പണം അനുവദിച്ചില്ല. മന്ത്രിമാരെയെല്ലാം ക്ഷണിച്ചിരുന്നെങ്കിലും ചെലവ് സ്വന്തം കയ്യില്‍ നിന്നെടുക്കണമെന്ന് വന്നപ്പോള്‍ എല്ലാവരും പിന്‍മാറുകയും ചെയ്തു.

ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയത്. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, നോര്‍ക്ക സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവര്‍ക്കാണ് സര്‍ക്കാര്‍ ചെലവില്‍ യാത്ര അനുവദിച്ചത്. മന്ത്രിമാരെ ക്ഷണിച്ചെങ്കിലും അവര്‍ക്ക് യാത്ര അടക്കമുള്ള ചെലവ് അനുവദിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം.

ലോക കേരള സഭയില്‍ സര്‍ക്കാരിന്റെ ധൂര്‍ത്താണ് നടക്കുന്നതെന്ന ആരോപണം ഉയരുമ്പോഴാണ് മന്ത്രിമാരോട് സ്വന്തം ചെലവില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നടി ആശാ ശരത്തിന്റെ നൃത്ത പരിപാടിക്ക് ഏഴ് ലക്ഷം രൂപ പ്രതിഫലം നല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. അതേസമയം താന്‍ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചതെന്നും പത്ത് ലക്ഷത്തോളം രൂപ പരിപാടി അവതരിപ്പിച്ച കുട്ടികള്‍ക്ക് ഉടയാടയും മറ്റും വാങ്ങാനായി ചെലവായെന്നും വിശദീകരിച്ച് നടി രംഗത്തെത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍