UPDATES

ട്രെന്‍ഡിങ്ങ്

ആള്‍ക്കൂട്ട കൊലയിലും കേരളം നമ്പര്‍ വണ്‍; ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍

കഴിഞ്ഞ വര്‍ഷം എട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്ന് ജോര്‍ജ് കുര്യന്‍

ആള്‍ക്കൂട്ട കൊലയില്‍ രാജ്യത്തെ കണക്കില്‍ കേരളമാണ് ഒന്നാമതെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്നത് എട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആണെന്നാണ് ബിജെപി നേതാവ് കൂടിയായ ജോര്‍ജ് കുര്യന്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കാക്കനാട് നടന്ന ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മിഷന്‍ കത്ത് അയച്ചിരുന്നു. ഈ കത്തിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേരളമാണ് മുന്നിലെന്നു ജോര്‍ജ് കുര്യന്‍ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും ആദിവാസികളും തൊഴിലാളികളുമാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നതെന്ന വിമര്‍ശനവും ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ഉയര്‍ത്തുന്നുണ്ട്. കാക്കനാട് ജിബിന്‍ വര്‍ഗീസ് എന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 21 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു വര്‍ഷത്തിനകം കേരളത്തില്‍ എട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും അതില്‍ അവസാനത്തേക്കാണ് ജിബിന്‍ വര്‍ഗീസിന്റെതെന്നും ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഏറ്റവുമധികം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മറച്ചുവച്ച് ഇതരസംസ്ഥാനങ്ങളിലെ ആള്‍ക്കൂട്ട കൊലകളെ രാഷ്ട്രീയ താത്പര്യത്തോടെ പെരുപ്പിച്ചു കാണിക്കുകയാണ് കേരളത്തില്‍ നടക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍