UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ ജന്മദിനം ആഘോഷിക്കണം, ഞായറാഴ്ചയും കുട്ടികള്‍ സ്‌കൂളില്‍ എത്തണം; യുപി സര്‍ക്കാരിന്റെ ഉത്തരവ്

കുട്ടികള്‍ക്ക് പകര്‍ത്താനുള്ള ഏറ്റവും ഉദാത്ത മാതൃകയാണ് മോദിയെന്നു ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് സെപ്തംബര്‍ 17. ഞായറാഴ്ചയാണെങ്കിലും അന്നേ ദിവസം ഉത്തര്‍പ്രദേശിലെ എല്ലാ പ്രൈമറി സ്‌കൂളുകളിലും മോദിയുടെ ജന്മദിനം ആഘോഷിക്കണമെന്നും വിദ്യാര്‍ത്ഥികളെല്ലാം നിര്‍ബന്ധമായും പങ്കെടുത്തിരിക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.

സംസ്ഥാനത്ത് ഉടനീളമുള്ള 1, 60 ലക്ഷം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലും മോദിയുടെ ജന്മദിനം ആഘോഷിക്കുമെന്നാണ് സംസ്ഥന അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനുപമ ജയ്‌സ്വാള്‍ പറയുന്നത്. നിയമസഭ സാമാജികര്‍ ദത്തെടുത്തിരിക്കുന്ന സ്‌കൂളുകളില്‍ അന്നേ ദിവസം എംഎല്‍എമാര്‍ പോവുകയും ശുചിത്വപരിപാടിയില്‍ പങ്കെടുക്കണമെന്നും ആവശ്യമുണ്ട്. പ്രദേശവാസികളെയും ഈ പരിപാടിയില്‍ പങ്കാളികളാക്കണം. എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും വേണം.

മോദിയുടെ സ്വപ്‌നമായ സ്വച്ഛ് ഭാരത് ലക്ഷ്യം നേടണമെങ്കില്‍ അത് കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിലൂടെ മാത്രമാണ് സംഭവിക്കുക. ഇത് മോദിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിനു നല്‍കുന്ന സമ്മാനമാണ്; അനുപമ ജയ്‌സ്വാള്‍ പറയുന്നു.

മോദി എല്ലാവരുടെയും പ്രചോദനം ആണെന്നാണ് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹന്‍ പറയുന്നത്. കുട്ടികള്‍ക്ക് ഏറ്റവും ഉദാത്തമായ മാതൃകയാണ് മോദി. ജീവിതം മുഴുവന്‍ കഠിനാധ്വാനം ചെയ്യുന്നൊരാള്‍, ഇന്നദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യനായി മാറിയിരിക്കുന്നു. സ്‌കൂളില്‍ മോദിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് കുട്ടികളില്‍ ശുചിത്വാവബോധം സൃഷ്ടിക്കാനാണെന്നും ബിജെപി വക്താവ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍