UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടേത് കേവലം കവല പ്രസംഗം: പ്രധാനമന്ത്രിയാണെന്ന് മറക്കുന്നുവെന്നും രാഹുല്‍ ഗാന്ധി

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വെറും രാഷ്ട്രീയ പ്രസംഗമാണ് ലോക്‌സഭയില്‍ മോദി നടത്തിയതെന്നും രാഹുല്‍

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ആരോപണങ്ങള്‍ കൊണ്ട് നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി കേവലം കവല പ്രസംഗമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ മാത്രം ശ്രമിക്കാതെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്.

പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറന്നുപോകുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഒരു മണിക്കൂറിലധികം പാര്‍ലമെന്റില്‍ സംസാരിച്ച മോദി റഫേല്‍ ഇടപാടിനെക്കുറിച്ച് മിണ്ടിയില്ല. കര്‍ഷകരെക്കുറിച്ചും യുവാക്കളുടെ തൊഴിലവസരങ്ങളെക്കുറിച്ചും മൗനം പാലിച്ച മോദി വെറും രാഷ്ട്രീയ പ്രസംഗമാണ് ലോക്‌സഭയില്‍ നടത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടി നല്‍കാന്‍ മോദി തയ്യാറായില്ല. ലോക്‌സഭയില്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തില്‍ കോണ്‍ഗ്രസിനെയും നെഹ്രു കുടുംബത്തെയും വിമര്‍ശിക്കുകയാണ് മോദി ചെയ്തത്. ഇന്ത്യയുടെ വിഭജനത്തിന് കാരണം നെഹ്രുവും കുടുംബവുമാണെന്നും സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കാശ്മീര്‍ ഇന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമായിരുന്നുവെന്നുമാണ് മോദി പറഞ്ഞത്. കൂടാതെ ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍