UPDATES

ട്രെന്‍ഡിങ്ങ്

2117 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തെ ഉദ്ധരിച്ച് സഞ്ജീവ് ഭട്ട്; 2019 ല്‍ ഹിന്ദുത്വ മരിച്ചു

മോദിയുടെ ദുരന്തപൂര്‍ണ്ണമായ സാമ്പത്തിക നയങ്ങളും ജനതയില്‍ ഉയര്‍ന്നുവരുന്ന അസംതൃപ്തിയും യുവജനങ്ങളുടെ ശക്തമായ പ്രതിപക്ഷനിരയെ ഉയര്‍ത്തി. അത് 2019 ല്‍ മോദിയുടെ ഭരണം അവസാനിപ്പിച്ചു.

ഇന്ത്യയിലെ ഹിന്ദുത്വയുടെ കാലം 1992 മുതല്‍ 2019 വരെയാണെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. 50 വര്‍ഷത്തെ ഇന്ത്യചരിത്രത്തില്‍ 1992 തികച്ചും വ്യത്യസ്തമായ ഒരു ഘട്ടമാണെന്ന് കുറിച്ചാണ് പോസറ്റ് തുടങ്ങുന്നത്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തിന്റെ മനസിലുണ്ടായിരുന്ന ചെറിയ ഭയത്തെ ചുഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു എല്‍ കെ അദ്വാനി. അദ്വാനിയുടെ രഥയാത്രയും ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഹിന്ദുത്വരാഷ്ട്രീയ ദര്‍ശനത്തിനു പുതിയ പാത വെട്ടികൊടുക്കുകയായിരുന്നുവെന്നും അത് 2019 ല്‍ അവസാനിക്കുമെന്നും ഭട്ട് പറയുന്നു. പ്രവചാനാത്മകമായ ഈ നീരീക്ഷണം അവസാനിപ്പിക്കുന്നത് തമാശയോടെയാണ്. 2117ല്‍ പ്രസിദ്ധീകരിച്ച’ഫ്യുച്ചര്‍ ഹിസ്റ്ററി’ എന്ന പുസ്തകത്തില്‍ നിന്നും എടുത്ത പ്രസ്‌കത ഭാഗമെന്നാണ് അടികുറിപ്പായി നല്‍കിയത്. നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും ടൈം മെഷിന്‍ വഴി ലഭിച്ചതാണ് പുസ്തകമാണെന്നും ഇംഗ്ലീഷിലെ എഴുതിയ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നു.

കുറിപ്പ് മലയാളത്തില്‍:

ഇന്ത്യ 1992-2019: ഹിന്ദുത്വ വര്‍ഷങ്ങള്‍

1992 ല്‍ ഇന്ത്യ അതിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു. ഭുരിപക്ഷം വരുന്ന ഹിന്ദു സമുദായ മനസില്‍ അല്‍പ്പമാത്രമുണ്ടായിരുന്ന ഭയം തിരിച്ചറിച്ച് അതിനെ വേണ്ടവിധം വേവിച്ചെടുത്ത് രാഷ്ട്രീയമായി ചൂഷണം ചെയ്ത ആദ്യ നേതാവായിരുന്നു എല്‍ കെ അദ്വാനി. ഹിന്ദുത്വ എന്ന പലപ്പോഴും സൂചിപ്പിക്കുന്ന ഹിന്ദുയിസറ്റ് രാഷ്ട്രീയ ദര്‍ശനത്തിന്റെ തുടക്കം കുറിച്ച ബാബരി മസ്ജിദ് തകര്‍ക്കലിന് കാരണമായത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ്.

തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉടനീളം മുസ്ലീംകള്‍ക്കെതിരായി നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തുടക്കം കുറിച്ചതും ആ സംഭവത്തിനുശേഷമാണ്. അതുവഴി വളര്‍ത്തിയെടുത്ത മുസ്ലിംപേടി (ഇസ്ലാമോഫോബിയ) നരേന്ദ്ര മോദിയെന്ന ഊര്‍ജ്ജിത പ്രഭാവമുളള ക്ഷുദ്രരാഷ്ടീയ പ്രവര്‍ത്തകന് ഉദയം നല്‍കി. ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായി ഇരിക്കുമ്പോള്‍ 2002 ല്‍ ഗുജറാത്ത് വംശഹത്യ നടന്നു. പിന്നീട് 2014 ല്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയായ കലയളവിലാണെങ്കില്‍ ചെറിയ തോതിലുളള ഹിന്ദുത്വം മുഖ്യധാരായായി, മുസ്ലിംകളെ തൂക്കിക്കൊല്ലുകയും അവരെ ആള്‍ക്കൂട്ടകൊല നടത്തുന്ന പ്രവണതയായി. അത് ദേശീയ ഭീകരവാദമായും പള്ളികള്‍ അക്രമിച്ചു. മതേതരരായ മാധ്യമപ്രവര്‍ത്തകരേയും പൊതുപ്രവര്‍ത്തകരേയും ആക്രമിക്കുന്ന സ്ഥിതിയായി. വെറുപ്പിന്റെ സംസാരവും പശുക്കൊലയുമായി. മദ്ധ്യവര്‍ഗ്ഗ ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലിം പേടി പകര്‍ച്ചവ്യാധിയായി. മതത്തിനും രാഷ്ട്രത്തിനും ഇടയിലുളള അതിരുകള്‍ അത് മാച്ച് കളഞ്ഞു. ശാസ്ത്രീയവും ചരിത്രപരവുമായ അറിവിനേയും സ്ത്രീകളുടെ അവകാശത്തേയും അത് മൂടിക്കളഞ്ഞു. 1930 കളിലെ ജര്‍മ്മനിയെ അനുസ്മരിപ്പിക്കുന്ന ദിനങ്ങളായി ഈ കാലയളവിലെ ഇന്ത്യ. എന്നിരുന്നാലും മോദിയുടെ ദുരന്തപൂര്‍ണ്ണമായ സാമ്പത്തിക നയങ്ങളും ജനതയില്‍ ഉയര്‍ന്നുവരുന്ന അസംതൃപ്തിയും യുവജനങ്ങളുടെ ശക്തമായ പ്രതിപക്ഷനിരയെ ഉയര്‍ത്തി. അത് 2019 ല്‍ മോദിയുടെ ഭരണം അവസാനിച്ചു. അത് ഹിന്ദുത്വത്തിനു സ്വാഭാവിക അന്ത്യം കുറിച്ചു.

(2117 ല്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ ഭാവി ചരിത്രം’ എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗം.
ടൈം യന്ത്രം വഴി നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും ലഭിച്ചത്)

ഗോദ്രയില്‍ ബിജെപി ജയിച്ചത് 258 വോട്ടിന്; സ്വതന്ത്ര മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് 4400 വോട്ട്; ആരാണിവരെ നിര്‍ത്തിയത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍