UPDATES

ട്രെന്‍ഡിങ്ങ്

വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍: ഈ ശ്രീലങ്ക- ഇന്ത്യന്‍ പ്രണയ കഥയില്‍ മോദിയുടെ റോളെന്ത്?

ചാറ്റിംഗും കോളിങ്ങുമായി രണ്ട് വര്‍ഷത്തോളം പ്രണയിച്ച ഇവര്‍ 2017-ല്‍ ആദ്യമായി കണ്ടു.

നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സായ ശ്രീലങ്കന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹിതരായി. മോദിയുടെ ട്വീറ്റുകള്‍ ലൈക്ക് ചെയ്താണ് ഇരുവരും പ്രണയത്തിലാകുന്നത്.

ശ്രീലങ്കക്കാരി ഹന്‍സിനി എതീരിസിംഗേയും മധ്യപ്രദേശുകാരന്‍ ഗോവിന്ദ് മഹേശ്വരിയുമാണ് വിവാഹിതരായത്. 2015-ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഗോവിന്ദ് ലൈക്ക് ചെയ്ത മോദിയുടെ അതേ പോസ്റ്റില്‍ ഹന്‍സിനി ലൈക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും ട്വിറ്ററില്‍ സുഹൃത്തുക്കളായി.

ചാറ്റിംഗും കോളിങ്ങുമായി രണ്ട് വര്‍ഷത്തോളം പ്രണയിച്ച ഇവര്‍ 2017-ല്‍ ആദ്യമായി കണ്ടു. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് കൂടുതലറിയാനായി രക്ഷിതാക്കളുടെ സമ്മത പ്രകാരം ഹന്‍സിനി ഇന്ത്യയില്‍ ഫിസിയോതെറാപ്പി കോഴ്‌സിന് ചേര്‍ന്നു. ആ സമയം ഗോവിന്ദ് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി.

ഇരുവരുടെയും പ്രണയത്തെ കുറിച്ച് ഹന്‍സിനിയുടെ മാതാപിതാക്കള്‍ അറിഞ്ഞതിനു ശേഷം ഗോവിന്ദിനെ ശ്രീലങ്കയിലേക്ക് വിളിപ്പിക്കുകയും അവിടെ കുറച്ച് ദിവസം താമസിപ്പിക്കുകയും ചെയ്തിരുന്നു. ഗോവിന്ദിന്റെ പെരുമാറ്റവും സ്വഭാവവും ഇഷ്ടമായതിനാല്‍ ഇരുവരുടെയും വിവാഹത്തിന് അനുമതി നല്‍കുകയായിരുന്നു എന്ന് ഹന്‍സിനിയുടെ പിതാവ് പറഞ്ഞു.

ഗോവിന്ദിന്റെ വീട്ടുകാര്‍ സസ്യാഹാരികളായതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ ബുദ്ധമത വിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ളവരാണെങ്കിലും പരസ്പരം വിട്ടു വീഴ്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഹന്‍സിനി പറഞ്ഞു. ഫെബ്രുവരു 10-നാണ് ഇരുവരും വിവാഹിതരാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍