UPDATES

ട്രെന്‍ഡിങ്ങ്

നെഹ്രുവിന്റെ ജാക്കറ്റും മോദി ‘അടിച്ചുമാറ്റി’: മൂണ്‍ ജെ ഇന്നിന് സമ്മാനിച്ച ജാക്കറ്റുകളെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം

2014ന് ഇന്ത്യയുണ്ടായിരുന്നില്ല എന്ന വിധത്തിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റമെന്ന് ഒമര്‍ അബ്ദുള്ള

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് സമ്മാനിച്ച ജാക്കറ്റിന് നന്ദി പറഞ്ഞിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. എന്നാല്‍ അതിന് ഇത്തരമൊരു പ്രതികരണം അദ്ദേഹം സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല. മോദി സമ്മാനിച്ചത് മോദി ജാക്കറ്റ് അല്ലെന്നും യാഥാര്‍ത്ഥത്തില്‍ അത് നെഹ്രു ജാക്കറ്റ് ആണെന്നുമുള്ള തര്‍ക്കമാണ് ഇപ്പോള്‍ ട്വിറ്ററില്‍ മുറുകിയിരിക്കുന്നത്.

തനിക്ക് ചേരുന്ന മോദി ജാക്കറ്റുകള്‍ക്ക് നന്ദി പറഞ്ഞ് അവയുടെ ചിത്രം കൂടി ചേര്‍ത്താണ് മൂണ്‍ ട്വീറ്റ് ചെയ്തത്. കൈ ഇല്ലാത്ത തരത്തിലുള്ള ഇന്ത്യന്‍ വസ്ത്രമാണ് മോദി മൂണിന് സമ്മാനിച്ചത്. പ്രധാനമന്ത്രി സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രമായതിനാല്‍ മോദി ജാക്കറ്റുകള്‍ എന്നെഴുതിയിരുന്നു. ‘ഇത് പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള ‘മോദി ജാക്കറ്റ്’ ആണ്. സൗത്ത് കൊറിയയിലും ഈ വസ്ത്രം സൗകര്യപ്രദമാണ്. ഇന്ത്യയില്‍ വന്നപ്പോള്‍ മോദിയുടെ ജാക്കറ്റിനെ താന്‍ പുകഴ്ത്തിയിരുന്നു. അതിനാലായിരിക്കും എന്റെ അതേ സൈസിലുള്ള ജാക്കറ്റുകള്‍ അദ്ദേഹം അയച്ചു തന്നത്. ഞാന്‍ അദ്ദേഹത്തിന് എന്റെ നന്ദി അറിയിക്കുന്നു’. മൂണ്‍ ജെ ഇന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ ട്വീറ്റിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. പ്രധാനമന്ത്രി എല്ലാം തന്റേതാക്കി മാറ്റുകയാണെന്നും ഒരു ജാക്കറ്റിനെ പോലും വെറുതെ വിടുന്നില്ലെന്നുമാണ് വിമര്‍ശനം. ‘ജാക്കറ്റുകള്‍ അയച്ചു കൊടുത്തത് വളരെ നല്ല കാര്യം തന്നെ. എന്നാല്‍ ജാക്കറ്റിന്റെ പേര് മാറ്റാതെ തന്നെ മോദിക്ക് അത് ചെയ്യാമായിരുന്നില്ലേ? എന്റെ അറിവില്‍ ഇതിന്റെ പേര് ‘നെഹ്രു ജാക്കറ്റ്’ എന്നാണ്. 2014ന് മുമ്പ് രാജ്യം ഇല്ലായിരുന്നു എന്ന മട്ടിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റം.’ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. അഹമ്മദാബാദിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ നെയ്ത്തുകാരായ ജിതേന്ദ്ര, ബിപിന്‍ എന്നിവരാണ് ഈ ജാക്കറ്റുകള്‍ നെയ്തത്.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഇത്തരം ജാക്കറ്റുകള്‍ ഉപയോഗിച്ചിരുന്നു. അനൗദ്യോഗിക ചടങ്ങുകളിലാണ് കയ്യില്ലാത്ത ഈ വസ്ത്രം ഉപയോഗിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സമയവും മുഴുവന്‍ കൈയുള്ളതും മുട്ടിന് താഴെ വരെ നീളമുള്ളതുമായ ഷെര്‍വാണി മോഡല്‍ ജാക്കറ്റുകളാണ് അദ്ദേഹം ധരിച്ചിരുന്നത്. ഈ ജാക്കറ്റിന്റെ നവീകരിച്ച രൂപമാണ് ഇപ്പോള്‍ മോദി ജാക്കറ്റ് എന്ന പേരില്‍ മൂണ്‍ ജെ ഇന്നിന് സമ്മാനമായി ലഭിച്ചത്.

അടുത്തിടെ സോള്‍ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിക്ക് നല്‍കുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ മോദിയുടെ പുതിയ ശ്രമം.

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

‘മോദിക്ക്‌ നെഹ്രു ആരുമല്ലായിരിക്കും; പക്ഷെ, ഇന്ത്യയ്ക്ക് തലയുയർത്തി പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍