UPDATES

ട്രെന്‍ഡിങ്ങ്

പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടരുത്; മോഹന്‍ ലാലിനോട് ശോഭന ജോര്‍ജിന്റെ അഭ്യര്‍ത്ഥന

മോഹന്‍ലാല്‍ വെറുമൊരു നടനല്ലെന്നും കേണലും പത്മഭൂഷണ്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ടെന്നും ശോഭന ജോര്‍ജ്

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ള മോഹന്‍ലാല്‍ അവരുടെ കഞ്ഞിയില്‍ മണ്ണു വാരിയിടുന്ന ജോലി ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നു കാണിച്ച് ഖാദി ബോര്‍ഡിനോട് 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരിക്കുമ്പോഴായിരുന്നു ശോഭന ജോര്‍ജിന്റെ പരാമര്‍ശം.

മോഹന്‍ലാല്‍ വെറുമൊരു നടനല്ലെന്നും കേണലും പത്മഭൂഷണ്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ടെന്നും ശോഭന ജോര്‍ജ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പനത്തിന് ഖാദിയുമായി ബന്ധമില്ല. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും. അതുകൊണ്ടാണ് പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീയ് അയച്ചത്.

എന്നാല്‍ മോഹന്‍ലാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്ന തുക നല്‍കാന്‍ ഖാദി ബോര്‍ഡിന് ശേഷിയില്ലെന്നും അതിനാല്‍ നിയമപരമായി മുന്നോട്ടു പോവുകയാണെന്നും നിയമോപദേശം കിട്ടിയശേഷം മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്നും ശോഭന ജോര്‍ജ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍