UPDATES

സിനിമാ വാര്‍ത്തകള്‍

ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിനെക്കൊണ്ട് അതേസ്ഥാനത്ത് പോസ്റ്റര്‍ ഒട്ടിപ്പിച്ച് മോഹന്‍ലാല്‍ ഫാന്‍സ്‌

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിയെന്ന് ‘ഏട്ടന്റെ അനിയന്മാര്‍’

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ പോസ്റ്റര്‍ കീറിയ യുവാവിനെ അക്രമിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വനം. അതേസമയം പോസ്റ്റര്‍ കീറിയ യുവാവിനെ കൊണ്ട് തന്നെ പോസ്റ്റര്‍ വീണ്ടുമൊട്ടിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്.

റോഡരികില്‍ പതിപ്പിച്ചിരുന്ന ചിത്രത്തിന്റെ വലിയ പോസ്റ്റര്‍ യുവാവ് കീറുന്നതിന്റെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെങ്കിലും കാണുന്നുണ്ടോയെന്ന് ഇടക്കിടെ ഭയത്തോടെ നോക്കിയായിരുന്നു യുവാവ് പോസ്റ്റര്‍ വലിച്ചു കീറിയത്. ‘ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍’ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഫാന്‍സ് പേജുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഇതോടൊപ്പമാണ് യുവാവിനെ ആക്രമിക്കാനുള്ള ആഹ്വാനവും ഉയര്‍ന്നത്.

ഇതിന് പിന്നാലെ ഇതേ യുവാവിനെ കൊണ്ട് തന്നെ പോസ്റ്റര്‍ വീണ്ടും ഒട്ടിപ്പിക്കുന്നതിന്റെ ചിത്രവും മോഹന്‍ലാല്‍ മീഡിയ ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. ‘പണ്ട് ഏട്ടന്‍ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക്. ഇനിയവന്‍ ഒരു പോസ്റ്ററും കീറില്ല. കീറിയ അതേസ്ഥലത്ത് അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റര്‍ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാര്‍’ എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് കാഞ്ഞിരപ്പള്ളിയാണ് യുവാവിനെക്കൊണ്ട് പോസ്റ്റര്‍ വീണ്ടും ഒട്ടിപ്പിച്ചതും അതിന്റെ ചിത്രം പകര്‍ത്തിയതുമെന്ന് പ്രചരിക്കുന്ന ചിത്രത്തില്‍ നിന്നും വ്യക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍