UPDATES

ട്രെന്‍ഡിങ്ങ്

മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം; മോഹന്‍ലാല്‍

പച്ചമനുഷ്യരുടെ ജീവവിതം കൊണ്ട് വെള്ളിത്തരിയില്‍ ഉത്സവം നടത്തിയ മഹാന്‍

പച്ചമനുഷ്യരുടെ ജീവവിതം കൊണ്ട് വെള്ളിത്തരിയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനായിരുന്നു ഐ വി ശശിയെന്ന് മോഹന്‍ലാല്‍. ഐ വി ശശിയുടെ നിര്യാണത്തെ തുടര്‍ന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ ആ സംവിധായകനെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. പച്ചമനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്മാരേയും, കാഴ്ച്ചക്കാരെയും സിനിമാവിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റ പ്രിയപ്പെട്ട സാറിന് പ്രണാമം. ഇതായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.

അഹിംസ, ഉയരങ്ങളില്‍, ദേവാസുരം, ശ്രദ്ധ, നാണയം, അതിരാത്രം, അടിയൊഴുക്കുകള്‍, അനുബന്ധം, അനുരാഗി, വര്‍ണപ്പകിട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഐ വി ശശിയുടെ സംവിധാനത്തില്‍ കീഴില്‍ അഭിനയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍