UPDATES

സിനിമ

നൂറുകോടിയുടെ മാന്ത്രിക വര കടന്ന് ലൂസിഫര്‍

എട്ടുദിവസം കൊണ്ടാണ് ചിത്രം നൂറു കോടി ക്ലബ്ബില്‍ എത്തിയത്

മോഹന്‍ലാല്‍ നായകനായി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചെന്ന് അണിയറക്കാര്‍. ആശിര്‍വാദ് സിനിമാസിന്റെ ഫെയ്‌സ്ബുക്ക് പോജിലാണ് ലോകവ്യാപകമായി ചിത്രം നൂറുകോടി കളക്ഷന്‍ നേടിയെന്ന വിവരം പങ്കുവയ്ക്കുന്നത്. എട്ടു ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി നേടിയതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നുണ്ട്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് നൂറുകോടി ക്ല്ബ്ബില്‍ കയറുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു നടന്റെ രണ്ടു ചിത്രങ്ങള്‍ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നതും.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ‘ലൂസിഫര്‍’ എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ‘ലൂസിഫ’റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
Team L

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍