UPDATES

വിപണി/സാമ്പത്തികം

രാജ്യത്തെ നിക്ഷേപ സാഹചര്യം അനുകൂലമെന്ന് മുഡി: മോദിക്ക് ആശ്വാസം

ജിഎസ്ടി, നോട്ട് നിരോധനം പോലെയുള്ള നടപടികളുടെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കാന്‍ സമയമെടുക്കും. ഹൃസ്വകാലത്തില്‍ അവ പ്രതികൂല ഫലങ്ങള്‍ തന്നെയായിരിക്കും സൃഷ്ടിക്കുകയെന്നും കമ്പനി ആവര്‍ത്തിക്കുന്നു

വിദേശ കടമെടുക്കലിന്റെ ചിലവ് കുറയ്ക്കുകയും രാജ്യത്തെ നിക്ഷേപസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് അനുയോജ്യമാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തികാവസ്ഥയെന്ന് അന്താരാഷ്ട്ര റേറ്റിംഗ് കമ്പനിയായ മൂഡി ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. ഇതുപ്രകാരം ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ3ല്‍ നിന്നും ബിഎഎ2ലേക്ക് കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. നിക്ഷേപരംഗത്ത് സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ റേറ്റിംഗ്, സാമ്പത്തികനയങ്ങളുടെ പേരില്‍ സ്വന്തം പാളയത്തില്‍ നിന്നുപോലും വിമര്‍ശനം നേരിടുന്ന മോദി സര്‍ക്കാരിന് വലിയ ആശ്വാസമാകും.

ചരക്ക് സേവന നികുതി, ആധാര്‍ ബന്ധപ്പെടുത്തല്‍ എന്നിവ പോലെ സര്‍ക്കാര്‍ അടുത്തകാലത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തെ വാണീജ്യ കാലാവസ്ഥയും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്തുമെന്നും അതുവഴി വിദേശ, സ്വദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുമെന്നും ഇത് ശക്തവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നുമാണ് റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങളായി മൂഡി പറയുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും കടത്തില്‍ കുത്തനെയുണ്ടാകാവുന്ന വര്‍ദ്ധന തടയുന്ന തരത്തിലുള്ളതാണ് പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ജിഎസ്ടി, നോട്ട് നിരോധനം പോലെയുള്ള നടപടികളുടെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കാന്‍ സമയമെടുക്കും. ഹൃസ്വകാലത്തില്‍ അവ പ്രതികൂല ഫലങ്ങള്‍ തന്നെയായിരിക്കും സൃഷ്ടിക്കുകയെന്നും കമ്പനി ആവര്‍ത്തിക്കുന്നു. ജിഎസ്ടി വഴി ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും കയറ്റുമതിയെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സമീപകാലത്ത് സ്വീകരിച്ച നടപടികള്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി നിരക്ക് 7.5 ശതമാനമാക്കും. 2019 സാമ്പത്തികവര്‍ഷത്തോടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്നും മൂഡി പ്രവചിക്കുന്നു. 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.7 ശതമാനം മാത്രമായിരിക്കുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍