ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം വിജയകരമായതോടെ ഐഎസ്ആർഒ ക്ക് അഭിനന്ദന പ്രവാഹം. ചന്ദ്രയാൻ 2 വിക്ഷേപണ വിജയം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന നേട്ടമാണ് ചന്ദ്രയാന് കൈവരിച്ചത്. ചാന്ദ്ര പര്യവേഷണത്തിൽ വലിയ നാഴിക കല്ലാവുന്ന ചന്ദ്രയാൻ പുതു തലമുറയ്ക്ക് മുന്നിൽ പുത്തൻ അറിവുകൾ തുറന്ന് നൽകുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്തെത്തി. രാജ്യത്തിന്റെ ചരിത്ര മുഹൂർത്തമാണ് ചന്ദ്രയാൻ വിക്ഷേപണ വിജയമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Efforts such as #Chandrayaan2 will further encourage our bright youngsters towards science, top quality research and innovation.
Thanks to Chandrayaan, India’s Lunar Programme will get a substantial boost. Our existing knowledge of the Moon will be significantly enhanced.
— Narendra Modi (@narendramodi) July 22, 2019
#Chandrayaan2 will be the first spacecraft to land close to the moon’s South Pole in some 50 days from now. The mission is expected to lead to new discoveries and enrich our knowledge systems. I wish the Chandrayaan-2 team every success #PresidentKovind
— President of India (@rashtrapatibhvn) July 22, 2019
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.43 ന് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രയാൻ 2 മായി ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റ് കുതിച്ചുയർന്നത്. സാങ്കേതിക തകരാറുമുലം കഴിഞ്ഞ 15ാം തിയ്യതിയിൽ നിന്നും മാറ്റിവച്ച് വിക്ഷേപണമാണ് എല്ലാ തകരാറുകളും പരിഹരിച്ച് കൊണ്ട് വിക്ഷേപിച്ചത്.
Rajya Sabha Chairman & Vice President Venkaiah Naidu: #Chandrayaan2 has been successfully launched. I extend my heartiest congratulations to our countrymen on this momentous achievement. Our scientists deserve a special compliment, their achievement has enhanced country’s pride. pic.twitter.com/CuBP49dNfq
— ANI (@ANI) July 22, 2019
I salute @Isro scientists for making India a space super power by successfully launching #Chandrayaan2. I wish the mission a grand success.
— Sushma Swaraj (@SushmaSwaraj) July 22, 2019
ശാസ്ത്രജ്ഞർക്കും പ്രമുഖർക്കും പുറമെ 7500–ഓളം പേർ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാൻ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ എത്തിയിരുന്നു. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികകളടെ വൻ സംഘം എത്തിയിട്ടുണ്ട്. നേരിയ മഴ രാവിലെ മുതൽ തുടരുന്നുണ്ടെങ്കിലും അതു വിക്ഷേപണത്തെ ബാധിക്കില്ലെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. ജൂലൈ 15ന്പുലർച്ചെ 2 മണിയോടെയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. അതിനാൽത്തന്നെ തിരക്കും കുറവായിരുന്നു.
I congratulate our scientists at @isro for the successful launch of #Chandrayaan2 and setting yet another benchmark in the field of space technology. A grateful nation is proud of them.
I also thank PM Modi ji for encouraging our institutions for setting new standards everytime. pic.twitter.com/k26szPwhIE
— Amit Shah (@AmitShah) July 22, 2019
Chaand Taare todh laoon. Saari duniya par main Chhaoon! To do that requires hours & hours of painstaking work & integrity & belief. Congratulations to the team at #ISRO for #Chandrayaan2
— Shah Rukh Khan (@iamsrk) July 22, 2019
#ISRO has yet again accomplished a mammoth feat. Salute to the team who have spent countless days ensuring the success of #Chandrayaan2 @isro
— Akshay Kumar (@akshaykumar) July 22, 2019
Many congratulations to Team #Chandrayaan2 @isro for the successful and seamless launch ! pic.twitter.com/LINKS5ZHUk
— Virender Sehwag (@virendersehwag) July 22, 2019
എന്നാൽ, നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നു. 3877 കിലോയാണ് ചന്ദ്രയാൻ 2 പേടകത്തിന്റെ പൂർണഭാരം. അതുകൊണ്ട് തന്നെ ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക് 3 M1 ആണ് (ബാഹുബലി എന്നു വിളിപ്പേര്) ഏകദേശം 14 നിലക്കെട്ടിടത്തിന്റെ ഉയരം– 43.43 മീറ്റർ. ഭാരമാകട്ടെ 5.81 ലക്ഷം കിലോഗ്രാമും (640 ടൺ).
ചന്ദ്രയാൻ 2 ഭ്രമണ പഥത്തിൽ, ആദ്യ സിഗ്നലുകൾ ഭൂമിയിലേക്ക്; ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ