UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2017ല്‍ ജാതിയും മതവും എഴുതാതെ സ്കൂളില്‍ ചേര്‍ന്നത് 1,23,630 കുട്ടികള്‍

ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാന്‍ വിസമ്മതിക്കുന്ന പല രക്ഷിതാക്കളെയും ജാതിയും മതവും രേഖപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മനോഭാവമാണ് പല സ്കൂള്‍ അധികൃതരും കാണിക്കുന്നത് എന്ന പരാതി ശക്തമാണ്.

2017-18 വര്‍ഷം ജാതി, മത, കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികള്‍ സംസ്ഥാനത്ത് സ്‌കൂളികളില്‍ പ്രവേശനം നേടിയതായി വിദ്യാഭ്യാസ മന്ത്രി ഡി രവീന്ദ്രനാഥ്. സിപിഎം എംഎല്‍എ ഡികെ മുരളിയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ കാര്യമാണ് പറയുന്നത്. 9209 സ്‌കൂളുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണിത്.

സ്കൂള്‍ പ്രവേശന അപേക്ഷാ ഫോമുകളില്‍ കുട്ടികളുടെ ജാതിയും മതവും ചേര്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അത് ഒഴിച്ചിടുകയോ ഇല്ല എന്ന് രേഖപ്പെടുത്തുകയോ ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെയും സുപ്രീംകോടതിയുടെയും വ്യക്തമായ ഉത്തരവ് ഉണ്ടെങ്കില്‍ പോലും, ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാന്‍ വിസമ്മതിക്കുന്ന പല രക്ഷിതാക്കളെയും ജാതിയും മതവും രേഖപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മനോഭാവമാണ് പല സ്കൂള്‍ അധികൃതരും കാണിക്കുന്നത് എന്ന പരാതി ശക്തമാണ്. ഇതിനിടയിലാണ് ജാതി, മത കോളം പൂരിപ്പിക്കാതെ ഒന്നേകാല്‍ ലക്ഷത്തിനടുത്ത് കുട്ടികള്‍ അവസാനിക്കുന്ന ഈ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

മിശ്രവിവാഹിതരായ ദമ്പതിയുടെ മകനെ ജാതി, മത കോളം പൂരിപ്പിക്കാതെ മാതാപിതാക്കള്‍ സ്കൂളില്‍ ചേര്‍ക്കുന്ന ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗത്തിനെതിരെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മതമൗലികവാദ സംഘടനകള്‍ അക്രമാസക്തമായ പ്രതിഷേധം അഴിച്ചുവിടുകയും പാഠഭാഗം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍