UPDATES

ട്രെന്‍ഡിങ്ങ്

എംആര്‍ വാക്‌സിന്‍; നഴ്സിനെ മര്‍ദ്ദിച്ച ഈ തെമ്മാടികളാണ് മലപ്പുറം വിരുദ്ധര്‍

സംസ്ഥാനത്ത് എം.ആര്‍ വാക്‌സിനേഷനെതിരേ നടക്കുന്നത് ഒരു സംഘത്തിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

മീസല്‍സ് റൂബല്ല വാക്‌സിനേഷന്‍ പരിപാടിക്കിടെ മെഡിക്കല്‍ ഓഫീസറേയും ഫീല്‍ഡ് വിഭാഗം ജീവനക്കാരേയും കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധം പുകയുന്നു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടും സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ മാത്രമാണ് ഇതേവരെ പോലീസ് പിടികൂടിയത്. ഇതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഇതോടെ ഇന്ന് മലപ്പുറം ജില്ലയിലെ വാക്‌സിനേഷന്‍ കാമ്പയിനില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിട്ടുനിന്നു. അക്രമത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുകയും, വാക്‌സിനേഷന്‍ കാമ്പയിന് പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും എംആര്‍ കാമ്പയിനില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ തീരുമാനം. തങ്ങളുടെ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമായി വാക്‌സിന്‍ നല്‍കാനും സ്‌കൂളുകളിലുള്‍പ്പെടെ പോയി കാമ്പയിന്‍ നടത്തുന്നതില്‍ നിന്നു വിട്ടുനില്‍ക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

വ്യാഴാഴ്ച മലപ്പുറം അത്തിപ്പറ്റ എല്‍പിസ്‌കൂളില്‍ എംആര്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിക്കിടെ എടയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ശ്യാമളാഭായിയെ കയ്യേറ്റം ചെയ്യുകയും മെഡിക്കല്‍ ഓഫീസര്‍ ഡോ.അലിയേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ഒരു കൂട്ടമാളുകള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമുണ്ടായി. വാക്‌സിന്‍ വിരുദ്ധനായ ഫസല്‍ ചിറയ്ക്കാംകുത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെ് ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ ‘മലപ്പുറം വാക്‌സിനേഷനില്‍ വളരെ പിന്നിലാണ്. കൂടുതല്‍ പേരെ വാക്‌സിനേഷന്‍ എടുപ്പിക്കാനുള്ള ഊര്‍ജ്ജിതശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തി വരുന്നത്. ഇതനുസരിച്ചാണ് അത്തിപ്പറ്റ എല്‍പി സ്‌കൂളില്‍ പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ഈ സ്‌കൂളിലെ വളരെ ചെറിയ ശതമാനം കുട്ടികള്‍ മാത്രമേ വാക്‌സിനേഷനോട് സഹകരിച്ചിരുന്നുള്ളൂ. വാക്‌സിനേഷനോട് സഹകരിക്കാത്ത രക്ഷിതാക്കളെ പ്രത്യേകം സ്‌കൂളില്‍ വിളിച്ച് ക്ലാസുകളെടുത്ത്, കൗണ്‍സലിങ് നടത്തി അവര്‍ തയ്യാറാണെങ്കില്‍ മാത്രം വാക്‌സിന്‍ നല്‍കുക-ഇതാണ് ഞങ്ങളുടെ ഉദ്ദേശം. അതനുസരിച്ച് ഒരു ക്ലാസില്‍ രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിങ്‌ മറ്റൊരു ക്ലാസില്‍ സന്നദ്ധരായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തുവരികയായിരുന്നു. നാലാം ക്ലാസിലെ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായ കുട്ടകളെ അധ്യാപകര്‍ തന്നെയാണ് കുത്തിവെപ്പിനായി കൊണ്ടുവന്നത്. അതില്‍ ഒരു കുട്ടിയുടെ അച്ഛനാണ് ബഹളം വച്ചുകൊണ്ട് മുറിയിലേക്ക് കടന്നുവന്നത്. കൂടെ  വേറെ കുറേ ആളുകളുമുണ്ടായിരുന്നു. അവര്‍ മെഡിക്കല്‍ ഓഫീസറോട് തട്ടിക്കയറുകയും തന്റെ അനുവാദമില്ലാതെയാണ് തന്റെ കുട്ടിക്ക് കുത്തിവപ്പ് നല്‍കിയതെന്ന് ബഹളം വക്കുകയും ചെയ്തു. ഇതിനൊപ്പം ഭീഷണിയും അസഭ്യ വര്‍ഷവും ഉണ്ടായി. മെഡിക്കല്‍ ഓഫീസറെ കയ്യേറ്റം ചെയ്യുമെന്നായപ്പോള്‍ അത് തടയാന്‍ ചെന്ന ജെപിഎച്ച്എന്‍ ശ്യാമളാഭായിയുടെ കൈ പിടിച്ച് തിരിക്കുകയും കഴുത്തില്‍ പിടിച്ച് തള്ളുകയുമായിരുന്നു. മറ്റൊരാള്‍ തടഞ്ഞതുകൊണ്ട് ശ്യമളാഭായി മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രബുദ്ധ ജനങ്ങളേ, സര്‍ക്കാരേ…എം ആര്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ നിങ്ങളാണ്

അക്രമത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടി ശിക്ഷിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യപ്രതികളെ ഇതേവരെ പിടികൂടിയിട്ടില്ല. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതിനാല്‍ ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ പരിപാടിയില്‍ നിന്ന്‌  വിട്ടുനില്‍ക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. പ്രതികളെ പിടികൂടുന്നതിനൊപ്പം പ്രതിരോധ കുത്തിവപ്പ് പരിപാടിയില്‍ പങ്കെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണവും ആവശ്യമാണ്. അല്ലാത്ത പക്ഷം തുടര്‍ന്നുളള ദിവസങ്ങളില്‍ കാമ്പയിനില്‍ നിന്ന വിട്ടുനില്‍ക്കുമെന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ പ്രതിഷേധം വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.

ഹാവൂ…! എംആര്‍ വാക്‌സിന്‍ 79.55 ശതമാനമായി; ആരോഗ്യ മാതൃക എന്ന പട്ടുകുപ്പായമഴിച്ചുവെച്ച് ഇനി നമുക്കൊന്ന് സ്വയം പഠിക്കാം

നവംബര്‍ പതിനൊന്നിന് എംആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം കുറവായ ജില്ലകളില്‍ നവംബര്‍ 30 ത് വരെ പ്രതിരോധ കുത്തിവപ്പ് പരിപാടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ട ‘വാക്‌സിനേഷന്‍ പരിപാടികള്‍ സംഘടിപ്പിച്ച സ്‌കൂളുകളില്‍ എത്തി കൂടുതല്‍ കുട്ടികളെ കുത്തിവെപ്പെടുപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്നത്. മലപ്പുറം ജില്ലയാണ് വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതാണ് ഇത്രയധികം പ്രതിരോധം സൃഷ്ടിച്ചതൊണ് ആരോഗ്യപ്രവര്‍ത്തകരുടെ വാദം. അതിനാല്‍ ഈ പ്രതിരോധത്തെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ എതിരിടുക എന്ന ലക്ഷ്യത്തോടെ മലപ്പുറം വാക്‌സിനേഷന്‍ എന്ന ഫേസ്ബുക്ക് പേജ് നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് ആംഭിക്കുകയും ഇതുവഴി വാക്‌സിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്തുവരികയുമാണ്. ഇതിനിടെ സ്‌കൂളുകളില്‍ നടത്തുന്ന വാക്‌സിനേഷന്‍ പരിപാടിക്ക് രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന്‌ മലപ്പുറം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒരു വശത്ത് ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നടക്കുമ്പോള്‍ മറുവശത്ത് വാക്‌സിന്‍ വിരുദ്ധരും ശക്തമായി തന്നെ നില്‍ക്കുന്നു എന്നതാണ് വ്യാഴാഴ്ച നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രചരണം: പിന്നില്‍ മതമല്ല, അന്ധവിശ്വാസികള്‍

അതേസമയം സംസ്ഥാനത്ത് എം.ആര്‍ വാക്‌സിനേഷനെതിരേ നടക്കുന്നത് ഒരു സംഘത്തിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. മലപ്പുറം എയത്തൂര്‍ അത്തിപ്പറ്റ ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എം. ആര്‍ കുത്തിവെപ്പ് എടുക്കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ ഒരു കൂട്ടം അക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലപ്പുറത്തെ എടയൂർ അത്തിപ്പറ്റ ഗവഃ എൽ.പി സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക് മീസിൽസ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധർ അക്രമിച്ച സംഭവത്തിൽ കർശനമായ നടപടി കൈക്കൊള്ളാൻ ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി.യുടെ അടിയന്തിര ഇടപെടൽ മൂലം മണിക്കൂറുകള്‍ക്കുള്ളിൽ 2 പേരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ താമസംവിന അറസ്റ്റ് ചെയ്യും.

സംസ്ഥാനത്ത് പലപ്പോഴും വാക്സിൻ വിരുദ്ധർ സ്വാർത്ഥ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ജനങ്ങളെ ഭീതിയിലാഴ്തുന്ന സമീപനങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. പ്രബുദ്ധരായ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ സമചിത്തതയോടുകൂടിയുള്ള പരിശ്രമങ്ങളാണ് ഇത്തരം കർമ്മ പരിപാടികള്‍ വിജയത്തിലെത്തിക്കുവാൻ നമുക്കായത്. അതുകൊണ്ടുതന്നെ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്നുനടിക്കുവാൻ ഒരിക്കലും കഴിയില്ല. തീർത്തും കർശന നടപടി തന്നെ ഇക്കാര്യത്തിൽ കൈക്കൊള്ളും.

വാക്സിനേഷനെ പിന്തുണച്ച് കാന്തപുരം, പാണക്കാട് തങ്ങള്‍, ആലിക്കുട്ടി മുസല്യാര്‍: കുമ്മനവും സുരേന്ദ്രനും കാണണം ആ വീഡിയോകള്‍

പലപ്പോഴും വാക്സിനേഷൻ പ്രവർത്തനങ്ങള്‍ പലതരത്തിലും തടസ്സപ്പെടുത്തുവാൻ ഒരുകൂട്ടർ ആസൂത്രിതമായി മുന്നോട്ട് വന്നിട്ടുണ്ട്. അവർ പലപ്പോഴും ഇതിനെതിരെ വ്യാജപ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും പടച്ചുവിട്ടിട്ടുണ്ട്. എന്നാൽ കർമ്മനിരതരായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അതിനെയെല്ലാം അതിജിവിച്ചതിന്റെ പരിണിതഫലമായാണ് പല മഹാരോഗങ്ങളേയും കേരളത്തിൽ നിന്ന് തുരത്താൻ നമുക്കായതെന്ന് ഓർക്കണം. ഇപ്പോള്‍ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന എം.ആർ വാക്സിനേഷൻ ക്യാമ്പെയിൻ 90 ശതമാനം വിജയിപ്പിക്കുവാൻ കഴിഞ്ഞത് ഈ ഉദ്യോഗസ്ഥരുടെ ഒന്നായുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്. ആ പ്രതിബദ്ധതയെ അല്ലെങ്കിൽ ലക്ഷ്യബോധത്തോടെയുള്ള ആ ഐക്യത്തെ തകർക്കുവാനുള്ള ഏതൊരു ശ്രമത്തിനേയും പരാജയപ്പെടുത്തുക തന്നെ ചെയ്യും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുവാൻ ഇതുകൊണ്ടൊന്നും ഇക്കൂട്ടർക്ക് കഴിയില്ല. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി തന്നെ സ്വീകരിക്കും. ജീവനക്കാരെ വിരട്ടി പ്രവർത്തനങ്ങള്‍ തടസ്സപ്പെടുത്താമെന്ന് ആരും കരുതണ്ട. കർശനമായിതന്നെ ഇതിനെ നേരിടും.

ഇച്ഛാശക്തിയോടെ ആരോഗ്യവകുപ്പ് നേതൃത്വം നൽകുന്ന ഈ വാക്സിനേഷൻ ക്യാമ്പെയിൻ 100 ശതമാനം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ട്. അതിന് അഹോരാത്രം സർക്കാരിനൊപ്പം സേവനം അനുഷ്ഠിക്കുന്ന ജീവനക്കാർക്ക് പൂർണ്ണസംരക്ഷണം ഉറപ്പുതരുന്നു. എല്ലാ എതിർപ്പുകളെയും തൃണവത്ക്കരിച്ചുകൊണ്ട് വാക്സിൻ വിരുദ്ധരുടെ ജൽപ്പനങ്ങള്‍ക്ക് വഴങ്ങാതെ അവരുടെ കുത്സിത പ്രവർത്തനങ്ങളെ പരാജയപ്പെടുത്തികൊണ്ട് വാക്സിനേഷൻ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.

സതി പോലെ എതിര്‍ക്കപ്പെടേണ്ടതാണ് പര്‍ദ്ദ; ഖാദി സര്‍വ്വോദയ സംഘത്തിന്റെ ഖാദിപര്‍ദ്ദ വിവാദത്തില്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍