UPDATES

ട്രെന്‍ഡിങ്ങ്

വിവേചനഹിതം പോസ്റ്ററില്‍ മാത്രം: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നല്‍കാതെ എംഎസ്എഫ്

വിവേചന രഹിതമെന്നാണ് പറയുന്നതെങ്കിലും മുസ്ലിം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്ക് പകരം പര്‍ദ്ദയുടെ രേഖാചിത്രവും ഹിന്ദുവായ ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം മുടിയുടെ രേഖാചിത്രവുമാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്

തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയ മുസ്ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍ വീണ്ടും വിവാദത്തില്‍. വിവേചന രഹിതമായ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥി സൗഹൃദ കലാലയവും ഉദ്‌ഘോഷിക്കുന്ന പോസ്റ്ററുകളില്‍ നിന്നാണ് പെണ്‍കുട്ടികളായ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ ഒഴിവാക്കിയിരിക്കുന്നത്.

നാദാപുരം എംഇടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവേചന രഹിതമെന്നാണ് പറയുന്നതെങ്കിലും മുസ്ലിം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്ക് പകരം പര്‍ദ്ദയുടെ രേഖാചിത്രവും ഹിന്ദുവായ ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം മുടിയുടെ രേഖാചിത്രവുമാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്. ഒമ്പത് പെണ്‍കുട്ടികളും പന്ത്രണ്ട് ആണ്‍കുട്ടികളുമാണ് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്. ആണ്‍കുട്ടികളുടെയെല്ലാം പേരുകള്‍ക്കൊപ്പം അവരുടെയെല്ലാം ചിത്രങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ ക്യാമ്പസുകളിലും ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ മുഖം മറച്ചാണ് നല്‍കിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞവര്‍ഷവും എംഎസ്എഫ് തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ക്ക് പകരം പര്‍ദ്ദയുടെ ചിത്രം വരച്ചു ചേര്‍ത്തിരുന്നത് വിവാദമായിരുന്നു.

നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ മിക്ക വനിത സ്ഥാനാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മുസ്ലിം ലീഗ് മുഖം മറച്ചാണ് നല്‍കിയിരുന്നത്. വനിത സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്ക് പകരം ചിത്രങ്ങള്‍ക്ക് പകരം അവരുടെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നല്‍കി സ്ഥാപിച്ച ബോര്‍ഡുകളും വിവാദമായി. ഇതിന് പിന്നാലെയാണ് ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും അതേവഴിയിലൂടെ സഞ്ചരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍