UPDATES

ട്രെന്‍ഡിങ്ങ്

അന്യപുരുഷന്റെ കൂടെ അവള്‍ തെണ്ടി നടന്നു: നിര്‍ഭയയെ അധിക്ഷേപിച്ച് മുജാഹിദ് ബാലുശേരിയുടെ പ്രസംഗം

സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അബദ്ധസഞ്ചാരത്തിനിറങ്ങിയതിനാലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് മുജാഹിദ് ബാലുശേരി

ജോലിക്ക് പോകുന്ന സ്ത്രീകള്‍ മോശക്കാരാണെന്നും പൂമുഖത്ത് കുറ്റിച്ചൂലില്‍ മൂത്രം ഒഴിച്ച് നില്‍ക്കുന്നവരാണ് ഇപ്പോഴത്തെ സ്ത്രീകളെന്നും പറഞ്ഞ് മുജാഹിദ് ബാലുശ്ശേരി സ്ത്രീകളെ അധിക്ഷേപിച്ച് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രസംഗം വിവാദമായിരുന്നു. ആ വിവാദ പ്രംസംഗം നടത്തി ദിവസങ്ങള്‍ കഴിയും മുമ്പേ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെ അധിക്ഷേപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുജാഹിദ് ബാലുശ്ശേരി.

മണിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തിലാണ് വിവാദ പ്രഭാഷണം നടത്തിയത്. നിര്‍ഭയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങിനടന്നതിനാലാണെന്നാണ് ബാലുശ്ശേരി പറയുന്നത്. സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അബദ്ധസഞ്ചാരത്തിനിറങ്ങിയതിനാലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകം ഉദ്ദരിച്ചുകൊണ്ടാണ് മുദാഹിദ് ബാലുശേരി പ്രസംഗം ആരംഭിക്കുന്നത്.

നിര്‍ഭയയ പെണ്‍കുട്ടിയും മറന്നത് ഭര്‍ത്രാ രക്ഷതി യൗവനേ എന്നതാണ്. അന്യപുരുഷന്റെ കൂടെ രാത്രി അവള്‍ തെണ്ടി നടന്നു. ആരും അത് കണ്ടില്ല. കൂടെയുണ്ടായിരുന്നയാളെ തച്ചൊതുക്കാനും അവളെ ബലാത്സംഗം ചെയ്യാനും അവസരമുണ്ടാക്കിയത് ആ പെണ്‍കുട്ടിയാണ്, ബാലുശ്ശേരി പറയുന്നു.

നിന്റെ മാറും സൗന്ദര്യവും ആളുകള്‍ക്കാസ്വദിക്കാനുള്ള പുറമ്പോക്കുകളല്ല. പെണ്‍കുട്ടിയുടെ സൗന്ദര്യം പ്രകടിപ്പിച്ച് ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ ആരുടേയും കാമാസക്തിയെ വളരെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ ആളുകള്‍ പ്രവര്‍ത്തിക്കുമ്പോ അതിനെതിരെയും കൂടിയുള്ള ഒരു ശബ്ദം. കാമുകോ രക്ഷതി യൗവനേ എന്ന് മനുസ്മൃതിയിലില്ല. ഒരു മതത്തിലുമില്ല.’- ബാലുശ്ശേരി പറയുന്നു.

ബാലുശ്ശേരിയുടെ സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതെ സമയം മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങള്‍ക്കെതിര വനിതാ കമ്മീഷന്‍ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍